പാട്‌ന: ഉറിയില്‍ വീരമൃത്യുവരിച്ച മൂന്നു സൈനികരുടെ ബന്ധുക്കള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ബീഹാര്‍ സര്‍ക്കാര്‍ 11 ലക്ഷം രൂപയാക്കി. ആദ്യം പ്രഖ്യാപിച്ച അഞ്ചുലക്ഷം കുറവാണെന്ന് പരക്കെ ആക്ഷേപം ഉണ്ടായി. ഹവീല്‍ദാര്‍ അശോക് കുമാര്‍ സിങ്ങിന്റെ ഭാര്യ സംഗീതാ ദേവി നഷ്ടപരിഹാരം നിരസിച്ചിരുന്നു.
മദ്യദുരന്തത്തില്‍ മരിച്ചവര്‍ക്കു പ്രഖ്യാപിച്ചതിനേക്കാള്‍ കുറഞ്ഞതുകയാണ് ആദ്യം പ്രഖ്യാപിച്ചത്. ശിപായി രാകേഷ് സിങ് (കൈമൂര്‍), നായിക് എസ്. കെ. വിദ്യാര്‍ത്ഥി (ഗയ), ഹവില്‍ദാര്‍ അശോക് കുമാര്‍ സിങ് (ഭോജ്പൂര്‍) എന്നിവര്‍ക്കാണ് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.
















