കോഴഞ്ചേരി: ആറന്മുള പുഞ്ചയില്‍ കൃഷി പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി ഇന്ന് നിലമൊരുക്കും.രാവിലെ എട്ടിന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പാടത്ത് ഒരുക്കിയ പ്രത്യേക വേദിയില്‍ നിലവിളക്ക് തെളിച്ച് നിലമൊരുക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കൃഷി സ്ഥലത്തിലേക്ക് എത്തിക്കുന്ന ട്രാക്ടറുകളു ടെയും മറ്റ് യന്ത്രസാമഗ്രികളുടെയും ഫഌഗ് ഓഫ് ആറന്മുള ഐക്കര ജംഗ്ഷനില്‍ വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിക്കും. ആറന്മുള എന്‍ജിനിയറിംഗ് കോളജ് ജംഗ്ഷനില്‍ നിന്നും വിശിഷ്ടാതിഥികളെയും കര്‍ഷക പ്രമുഖരെയും വഞ്ചിപ്പാട്ടിന്റെയും വായ്ക്കുരവയുടെയും അകമ്പടിയോടെ പുഞ്ചയിലേക്ക് ആനയിക്കും. നവംബര്‍ ഒന്നിന് കൃഷി ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആറന്മുള പുഞ്ചയിലെ കൃഷിയുടെ കാര്യങ്ങള്‍ക്കായി പന്തളം ഫാമിലെ കൃഷി ഓഫീസര്‍ ജെ.സജീവിനെ സ്പെഷല്‍ ഓഫീസറായി സര്‍ക്കാര്‍ നിയമിച്ചു. സ്പെഷല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആറന്മുള, മല്ലപ്പുഴശേരി പഞ്ചായത്തുകളിലെ കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും പ്രത്യേക ഗ്രൂപ്പുകളായി തിരിച്ചാണ് കൃഷി ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: