കാസര്‍കോട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഭൂമി ലഭിച്ചവര്‍ക്ക് പ്രസ്തുത ഭൂമി അളന്നു നല്‍കുന്നതിന് നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ കെ ജീവന് ബാബു അറിയിച്ചു. ഇതിനായി മൂന്നു സര്‍വ്വെ ടീമുകള്‍ രൂപീകരിച്ചു.
കുറ്റിക്കോല്‍, എടനാട്, പടഌ ബന്തടുക്ക, കരിവേടകം വില്ലേജുകളിലെ ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച കുറ്റിക്കോല്‍ വില്ലേജ് റീസര്‍വ്വെ നമ്പര്‍ 149/2പിടി1 ല്‍ 1 മുതല്‍ 66 വരെയുളള പ്ലോട്ടുകള്‍ 22 നും മുട്ടത്തോടി വില്ലേജിലെ ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച കുറ്റിക്കോല്‍ വില്ലേജ് റീസര്‍വ്വെ നമ്പര്‍ 89 ല്‍ 219 മുതല്‍ 298 വരെയുള്ള പ്ലോട്ടുകള്‍ 23 നും 300 മുതല്‍ 367 വരെയുള്ള പ്ലോട്ടുകള്‍ 24 നും അളന്നുകൊടുക്കും.
എടനാട്, മുട്ടത്തൊടി, ചെങ്കള വില്ലേജുകളിലെ ഗുണഭോക്താക്കള്‍ക്ക് കുറ്റിക്കോല്‍ വില്ലേജില്‍ റീസര്‍വ്വെ നമ്പര്‍ 149/2പിടി2 ല്‍ അനുവദിച്ച 12 മുതല്‍ 71 വരെയുള്ള പ്ലോട്ടുകള്‍ 22 ന് അളന്ന് കൊടുക്കും. ബേഡഡുക്ക, ഷിറിബാഗിലു വില്ലേജുകളിലെ ഗുണഭോക്താക്കള്‍ക്ക് ബേഡഡുക്ക വില്ലേജ് റീസര്‍വ്വെ നമ്പര്‍ 289/പിടി2 അനുവദിച്ച 86 മുതല്‍ 120 വരെയുള്ള പ്ലോട്ടുകള്‍ 23 നും, 31 മുതല്‍ 90 വരെയുള്ള പ്ലോട്ടുകള്‍ 24 നും അളന്ന് കൊടുക്കും.
മുളിയാര്‍ വില്ലേജിലെ ഗുണഭോക്താക്കള്‍ക്ക് കരിന്തളം വില്ലേജ് റീസര്‍വ്വെ നമ്പര്‍ 89/1പിടി2 ല്‍ പ്ലോട്ട് നമ്പര്‍ 26-49, 56-66, 71-105 വരെയുള്ള 70 പ്ലോട്ടുകള്‍ 22 നും, 106 മുതല്‍ 175 വരെയുള്ള പ്ലോട്ടുകള്‍ 23 നും, 176 മുതല്‍ 235 വരെയുള്ള പ്ലോട്ടുകള്‍ 24 നും അളന്ന് കൊടുക്കും. ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഭൂമി നല്കപ്പെട്ട വില്ലേജ് ഓഫീസുകളില്‍ എത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: