ന്യൂദൽഹി: പാക്കിസ്ഥാനിൽ നിന്നുമുള്ള ഭീകരർ രാജസ്ഥാൻ, ഗുജറാത്ത് അതിർത്തികൾ വഴി ഭാരതത്തിലേക്ക് നുഴഞ്ഞു കയറാൻ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്.
ഇതേ തുടർന്ന് അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് സ്ഥിതിഗതികളെ സംബന്ധിച്ചു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ഭാഗങ്ങളിൽ സൈന്യം അതീവ ജാഗ്രതയോടെയാണ് കാവൽ തുടരുന്നത്. ജമ്മു കാശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ സൈന്യം സുരക്ഷ കര്‍ശനമാക്കിയതോടെയാണ് ഭീകരര്‍ മറ്റു സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ തെരഞ്ഞെടുക്കുന്നതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
രാജസ്ഥാനിലെ ഗംഗാനഗറിലും ജയ്‌സാല്‍മീറിലും സംശയകരമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി ബിഎസ്എഫ് ഐജി ബി.ആര്‍.മേഗ്‌വാള്‍ പറഞ്ഞു. ഇതേതുടര്‍ന്ന് അതിര്‍ത്തിപ്രദേശങ്ങളില്‍ നടക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ സൈന്യം നിരീക്ഷിക്കുന്നുണ്ട്.
















