ന്യൂദല്‍ഹി:ലൈംഗികാരോപണത്തെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ പോലീസ് അറസ്റ്റു ചെയ്തു. ഔദ്യോഗിക ചര്‍ച്ചയ്‌ക്കായി സരിത വിഹാറിലെ ഡിസിപി ഓഫീസിലെത്തിയ തന്നെ പോലീസ് അറസ്റ്റ് ചെയ്തതായി അമാനത്തുള്ള ഖാന്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം അമാനത്തുള്ള ഖാന്‍ കീഴടങ്ങനായി പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറായില്ല. അന്വേഷണം പൂര്‍ത്തിയായ ശേഷം അറസ്റ്റു ചെയ്യുമെന്നായിരുന്നു പോലീസിന്റെ നിലപാട്. തുടര്‍ന്നാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.
അമാനത്തുള്ളയ്‌ക്കെതിരെ സഹോദരന്റെ ഭാര്യ ജാമിയ നഗര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ശാരീരിക ബന്ധത്തിനു അമാനത്തുള്ള തന്നെ നിര്‍ബന്ധിച്ചതായാണ് യുവതിയുടെ പരാതി. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായും പരാതിയില്‍ പറയുന്നു.
ഇതിന്റെ അസ്ഥാനത്തിലാണ് അമാനത്തുള്ളയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഖാനോടൊപ്പം യുവതിയുടെ ഭര്‍ത്താവിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈംഗിക അതിക്രമം, ഗൂഢാലോചന, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകളിലാണ് കേസ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അമാനത്തുള്ള നിഷേധിച്ചു. യുവതിയുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലൈംഗീകാരോപണത്തെ തുടര്‍ന്ന് ആം ആദ്മി എം.എല്‍.എയായ സന്ദീപ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പുതിയ വിവാദം.
















