പാറ്റ്ന: ഉറിയില്‍ വീരമൃത്യുവരിച്ച മൂന്നു സൈനികരുടെ ബന്ധുക്കള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ബീഹാര്‍ സര്‍ക്കാര്‍ 11 ലക്ഷം രൂപയാക്കി. ആദ്യം പ്രഖ്യാപിച്ച അഞ്ചുലക്ഷം കുറവാണെന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് നഷ്ടപരിഹാര തുക സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയത്.
ഉറിയില്‍ വീരമൃത്യുവരിച്ച സൈനികന് ഹവീല്‍ദാര്‍ അശോക് കുമാര്‍ സിങ്ങിന്റെ ഭാര്യ സംഗീതാ ദേവി നഷ്ടപരിഹാരത്തുക കുറഞ്ഞതിനെ തുടര്‍ന്ന് നിരസിച്ചിരുന്നു ഇൗ സാഹചര്യത്തിലാണ് ബീഹാര്‍ സര്‍ക്കാര്‍ നഷ്ടപരിഹാര തുക ഉയര്‍ത്തിയത്. എന്റെ ഭര്‍ത്താവെന്താ മദ്യപിച്ച് കുഴിയില്‍ വീണ് മരിച്ചതാണോ? ഇവിടെ സാധാരണ അപകടത്തില്‍ മരിച്ചവര്‍ക്ക് നാല് ലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിക്കാറുണ്ട്. എന്റെ ഭര്‍ത്താവൊരു രക്തസാക്ഷിയാണ്. എനിക്ക് നിതീഷ് കുമാറിന്റെ ധനസഹായം ആവശ്യമില്ല’- എന്ന് പറഞ്ഞു കൊണ്ടാണ് സംഗീത സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
‘സര്‍ക്കാരില്‍നിന്ന് നക്കാപ്പിച്ച വാങ്ങാന്‍ ക്യൂ നില്ക്കുന്ന യാചകരല്ല ഞങ്ങള്‍. ഇപ്പോള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരമോര്ത്ത് നിതീഷ് കുമാര്‍ സ്വയം ലജ്ജിക്കുകയാണ് വേണ്ടത്’-സംഗീത പറഞ്ഞു.
മഹാരാഷ്ട്രയും ഉത്തര്‍പ്രദേശുമൊക്കെ പ്രഖ്യാപിച്ച തുകയെക്കാള്‍ വളരെക്കുറവാണ് ബിഹാര്‍ പ്രഖ്യാപിച്ചതെന്ന് അവര്‍ തുറന്നടിച്ചു. അതേസമയം മദ്യ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ഇതിനെക്കാള്‍ കൂടുതല്‍ തുകയാണ് നഷ്ടപരി്ഹാരമായി സര്‍ക്കാര്‍ നല്കുന്നന്നതെന്നും സംഗീതാ ദേവീ ചൂണ്ടിക്കാട്ടി.
















