Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുമതിയുടെ കഥ, സത്യവതിയുടെയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 08:55 pm IST
inSamskriti

 

പണ്ട് പണ്ട് ചന്ദ്രവംശത്തില്‍ സുമതി എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹം വളരെ സത്യസന്ധനായിരുന്നു; ധീരനും വീരനും ധര്‍മിഷ്ഠനും ആയിരുന്നു. അഹംഭാവം തൊട്ടുതീണ്ടാത്ത മനുഷ്യന്‍. മാത്രമല്ല, പരമശാന്തനും പ്രജാതല്‍പ്പരനുമായതുകൊണ്ട് നാട്ടുകാര്‍ക്ക് രാജാവ് ജീവതുല്യനായിരുന്നു.

മഹാരാജാവിന്റെ ധര്‍മപത്‌നിയായിരുന്നു, സത്യവതി. മഹാസാധ്വി. രാജാവിന് ചേര്‍ന്ന സഹധര്‍മിണി തന്നെയെന്ന് ആളുകള്‍ സത്യവതിയെ പുകഴ്‌ത്തുമായിരുന്നു. രൂപസൗന്ദര്യത്തിലും സ്വഭാവഗുണത്തിലും മഹാറാണിക്കു തുല്യം മഹാറാണിയേയുള്ളൂ എന്ന് മഹാരാജാവിനും ബോധ്യമായിരുന്നു.

രാജാവും രാജ്ഞിയും ശ്രീരാമഭക്തന്മാരായിരുന്നു. മാഘമാസത്തില്‍ നവാഹപാരായണം ഒരിക്കല്‍പ്പോലും മുടക്കിയിരുന്നില്ല. ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ സാക്ഷാല്‍ പരമാത്മാവുതന്നെയാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു. ഭക്തിപാരവശ്യത്തോടെയുള്ള രാമായണവായനയും കഥാകഥനവും പ്രജകള്‍ക്ക് അദ്ദേഹത്തോടും പത്‌നിയോടുമുള്ള സ്‌നേഹബഹുമാനാദികള്‍ക്ക് മാറ്റുകൂട്ടുവാന്‍ കാരണമായി.

ഒരുദിവസം വിഭാണ്ഡക മഹര്‍ഷി കൊട്ടാരത്തിലേക്ക് വന്നു. കൂടെ ധാരാളം ശിഷ്യന്മാരുമുണ്ടായിരുന്നു. മഹാരാജാവ് മഹര്‍ഷിയേയും ശിഷ്യന്മാരേയും അര്‍ഘ്യപാദ്യാദികളാല്‍ സ്വീകരിച്ച് ആദരിക്കുകയും സല്‍ക്കരിക്കുകയും ചെയ്തു. സത്സംഗത്തിന് അവസരം ലഭിച്ചതില്‍ അതിയായ സന്തോഷവും പ്രകടിപ്പിച്ചു.

സ്‌നേഹാന്വേഷണങ്ങള്‍ക്കും മധുരഭാഷണങ്ങള്‍ക്കും മധ്യേ മഹര്‍ഷി രാമായണത്തെപ്പറ്റിയും സംസാരിച്ചു. ആ മഹാഗ്രന്ഥത്തിന്റെ മാഹാത്മ്യത്തെ സംബന്ധിച്ച് പറയുവാന്‍ മഹാരാജാവിന് ആയിരം നാക്കായിരുന്നു. ഭഗവദ്ഭക്തികൊണ്ട് അദ്ദേഹം തന്നെത്തന്നെ മറന്നുപോയിരുന്നു. മഹര്‍ഷിക്കൊരു സംശയം. അദ്ദേഹം മഹാരാജാവിനോട് ചോദിച്ചു- ”രാജന്‍. ഒക്കെ ശരിതന്നെ. എന്റെ സംശയം മറ്റൊന്നാണ്. അങ്ങ് എന്തുകൊണ്ടാണ് മാഘമാസത്തില്‍ തന്നെ രാമായണ നവാഹം നടത്തുന്നത്?”

രാജാവ് തന്റെ പൂര്‍വവൃത്താന്തത്തിന്റെ ഭാണ്ഡക്കെട്ടഴിച്ചു. ”മഹാത്മന്‍, മുന്‍ ജന്മത്തില്‍ ഞാന്‍ മാലതി എന്ന നികൃഷ്ടനായിരുന്നു. മഹാദ്രോഹി. ബ്രഹ്മഹത്യയും ഗോഹത്യയും ചെയ്തതിന് കയ്യും കണക്കുമില്ല. കൊല്ലും കൊലയും പിടിച്ചുപറിയുമായി നാട്ടുകാരെ വിറപ്പിച്ചു. പെണ്ണുങ്ങള്‍ക്ക് വഴിനടക്കാന്‍ പോലും പ്രയാസമായിരുന്നു. ഒടുവില്‍ വീട്ടിലാര്‍ക്കും എന്നെ വേണ്ടാതായി.

നാട്ടുകാര്‍ സംഘടിച്ചപ്പോള്‍ രക്ഷയില്ലാതെ നാടും വീടും വിട്ടു കാടുകയറി. കായ്‌കനികള്‍ തിന്നും മൃഗങ്ങളെ വേട്ടയാടിയും ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ഒരുദിവസം വസിഷ്ഠാശ്രമ പരിസരത്തെത്തി. അടുത്തുള്ള തടാകത്തിലെ വെള്ളം കുടിച്ച് ക്ഷീണം മാറ്റി. അങ്ങനെ ഒരുദിവസം ഒരു സ്ത്രീ എന്റെ മുന്‍പിലേക്ക് ആടിയുലഞ്ഞുവന്നു. ക്ഷീണംകൊണ്ട് അവളുടെ കാലുകള്‍ നിലത്ത് ഉറച്ചുനിന്നിരുന്നില്ല. ഞാനവള്‍ക്ക് ആശ്രമതടാകത്തിലെ വെള്ളം കുടിക്കാന്‍ കൊടുത്തു. അതു കുടിച്ചശേഷം അവര്‍ സ്വന്തം കഥ കണ്ണീരോടെ പറഞ്ഞു. അവളുടെ പേര് കാളി എന്നായിരുന്നു. ഒരു നിഷാദ സ്ത്രീ. വിന്ധ്യാചലത്തില്‍ താമസിച്ചിരുന്ന ദാംഭികന്‍ എന്ന നിഷാദന്റെ മകള്‍. കളവും ചതിയുമായിരുന്നു അവളുടെ തൊഴില്‍. ഒടുവില്‍ സ്വന്തം അച്ഛന്റെ കഥ കഴിച്ചപ്പോള്‍ മറ്റു മക്കള്‍ ആയുധമെടുത്തു. പിന്നെ അവള്‍ ജീവനുംകൊണ്ട് ഓടി, കാട്ടിലേക്ക്. അങ്ങനെ അലഞ്ഞുതിരിഞ്ഞ് എന്റെ അടുത്തെത്തി.

എനിക്ക് പറ്റിയ കൂട്ട് തന്നെ എന്ന് ഞാനും കരുതി. ഞാനവളെ ഭാര്യയായി സ്വീകരിച്ചു. ഒരുദിവസം ഞങ്ങള്‍ വസിഷ്ഠാശ്രമത്തിന്റെ പരിസരത്തെത്തി. അവിടെ ദേവന്മാര്‍ രാമായണം വായിക്കുന്നതും കഥ പറയുന്നതും ഞങ്ങളും കേട്ടു. നല്ല രസം തോന്നി. പിറ്റേദിവസവും ഞങ്ങള്‍ പോയി. അങ്ങനെ മുടങ്ങാതെ ഒമ്പതുദിവസം രാമകഥ കേട്ടു. അപ്പോഴേക്കും ഞങ്ങള്‍ ഞങ്ങളല്ലാതായിക്കഴിഞ്ഞിരുന്നു. മനംനിറയെ രാമഭക്തി മാത്രം. ചുണ്ടില്‍ രാമരാമ എന്ന മന്ത്രധ്വനികള്‍ തത്തിക്കളിച്ചുകൊണ്ടിരുന്നു. പകയും വിദ്വേഷവും മാത്രമല്ല ദാഹവും വിശപ്പും ഞങ്ങള്‍ മറന്നുകഴിഞ്ഞിരുന്നു. എങ്ങോട്ടെന്നില്ലാതെ നടന്നുനീങ്ങുമ്പോള്‍ അതാവരുന്നു ഒരു സ്വര്‍ണമയ വിമാനം. ദേവദൂതന്മാര്‍ ഞങ്ങളെ അതില്‍ സ്‌നേഹത്തോടെ കയറ്റിയിരുത്തി.

ആദ്യം ബ്രഹ്മലോകത്താണ് പോയത്. പിന്നെ ഇന്ദ്രിലോകത്തേക്ക്. അവിടത്തെ സൗഭാഗ്യങ്ങളെല്ലാം അനുഭവിച്ച് വീണ്ടും ഭൂലോകത്തേക്ക് വന്നു. ഇതാ ഇപ്പോള്‍ ഭഗവാന്റെ കൃപകൊണ്ട് ഇങ്ങനെ കഴിയുന്നു. ശ്രീരാമ രാമ.

അപ്പോള്‍ വിഭാണ്ഡക മഹര്‍ഷിയുടെയും ശിഷ്യന്മാരുടെയും ചുണ്ടുകളില്‍ രാമമന്ത്രമായിരുന്നു. യുഗങ്ങള്‍ കഴിഞ്ഞാലും മുക്തിദായകമായ രാമായണത്തിന്റെ പ്രസക്തി കൂടുകയേ ഉള്ളൂ, കുറയുകയില്ല എന്ന് മഹര്‍ഷിക്കു തോന്നി. ആ തോന്നല്‍ ഈ കലികാലത്തും തുടരുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

Kerala

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

India

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.