കോന്നി : പ്രമാടം പഞ്ചായത്തില്‍ തിരുവോണദിവസം രാത്രിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബി.ജെ.പി കോന്നി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവോണ ദിവസം രാത്രിയില്‍ പ്രമാടം ഭാഗത്തു നിന്നും ആയുധങ്ങളുമായി പത്തിലേറെ ബൈക്കുകളിലെത്തിയ ഡി.വൈ.എഫ്.ഐ സംഘം ഇളകൊള്ളൂര്‍ ക്ഷേത്രത്തിന് സമീപ പ്രദേശങ്ങളില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു മര്‍ദ്ദിക്കുകയായിരുന്നു. നിരവധി ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പലര്‍ക്കും ശസ്ത്രക്രിയ നടത്തേണ്ട വിധം ഒടിവുകളാണ് ഉള്ളത്. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ അക്രമികളുടെ കൂട്ടത്തില്‍ രണ്ടുപേരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. അക്രമികള്‍ പലരും ബൈക്കുകള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ നിരപരാധികളായ ആര്.എസ്.എസ് പ്രവര്‍ത്തകരുടെ പേരില്‍ സി.പി.ഐ.എം നല്കിയ കള്ളക്കേസുകളുമായി വീടുകള്‍ തോറും പോലീസ് കയറിയിറങ്ങുകയാണ്. സി.പി.ഐ.എം നല്കിയ ലിസ്റ്റിലുള്ള ആളുകളെ നിരന്തരം വീടുകള്‍ കയറി പരിശോധിക്കുകയും പ്രവര്‍ത്തകരുടെ ഇടയില്‍ ഭീതി സൃഷ്ടിക്കുകയുമാണ് പോലീസ് ചെയ്യുന്നത്. നാട്ടില്‍ ക്രമസമാധാന പ്രശ്നമുണ്ടാക്കി ആര്.എസ്.എസ് പ്രവര്‍ത്തകരെ അതിലേക്ക് വലിച്ചിഴയ്ക്കുവാനുള്ള സി.പി.ഐ.എം ന്റെ ഗൂഢ നീക്കത്തിനെതിരെ സംഘപരിവാര്‍ ഒന്നിച്ച് ജനാധിപത്യപരമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുവാനും ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തു നിന്നും നീതി ലഭ്യമാകുന്നതുവരെ സമരം തുടരുവാനും ബി.ജെ.പി കോന്നി നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: