തിരുവല്ല: അവധികാലമായിട്ടും കുട്ടികള്‍ക്ക് വേണ്ടി മനക്കച്ചിറ പാര്‍ക്ക് തുറന്ന് കൊടുക്കാത്തത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി്്.കുട്ടികള്‍ക്കായി ലക്ഷങ്ങള്‍ മുതല്‍ കുടക്കി നിര്‍മ്മിച്ച പല സാമിഗ്രികളും തുരുമ്പടിച്ച അവസ്ഥയിലാണ്.ഓണക്കാലം ചിലവഴിക്കാന്‍ കുട്ടികളുമായി എത്തിയ രക്ഷിതാക്കളാണ ്പാര്ക്ക് പൂട്ടിയിരുന്നതിനാല്‍ നിരാശരായി മടങ്ങേണ്ടിവന്നത്.രാവിലെയും വൈകുന്നേരവും നിരവധി പേര് എത്താറുണ്ടെങ്കിലും തുറന്നുകൊടുക്കാത്തതിനാല്‍ കയറാന്‍ കഴിയില്ല. ഇതിന്റെ നടത്തിപ്പ് ഒരു വര്‍ഷക്കാലത്തെ കരാര്‍ നല്‍കിയിരിക്കുകയാണ്. രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെയാണ് പ്രവര്‍ത്തിക്കേണ്ടത്. ചില ദിവസങ്ങളിലിത് പൂട്ടിയനിലയില്തന്നെ കിടക്കുന്നു. ഇതുമൂലം ആളുകള്‍ എത്തിയാലും കയറാന്‍ കഴിയാതെ മടങ്ങേണ്ടിവരുന്നു. കുട്ടികളുമായി എത്താന്‍ ഇതുകാരണം രക്ഷിതാക്കള്‍ ഇപ്പോള്‍ മടിക്കുന്നു. കഴിഞ്ഞ ദിവസം ഇതിനെതിരെ ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മനയ്ക്കച്ചിറ പാര്‍ക്കിന്റെ പ്രവര്‍ത്തന നടത്തിപ്പില്‍ അപാകമുണ്ടെന്ന് തുടക്കത്തില്‍ തന്നെ ആക്ഷേപമുണ്ടായിരുന്നു.ഗ്രാമപ്പഞ്ചായത്ത് കുട്ടികള്‍ക്കായി നിര്‍മ്മിച്ച പാര്‍ക്കില്‍ നിര്‍മ്മാണത്തിന്റെ അശാസ്ത്രിയതയും പഞ്ചായത്ത് ഭരണസമിതിയിലെ ചില വ്യക്തികള്‍ ഇടപെട്ട അഴിമതി കഥകളും മുമ്പ് ചര്‍ച്ചാ വിഷയമായിരുന്നു.അതിനിടയില്‍ മനക്കല്ചിറ പാര്‍ക്ക് രാപകല്‍ വ്യത്യാസമില്ലാതെ സാമൂഹ്യ വിരുദ്ധരുടെ താവളമാകുകയാണ്.പാര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ മദ്യകുപ്പികളും ലഹരി വസ്തുക്കളുടെ പായ്ക്ക്റ്റുകളും നിറഞ്ഞ അവസ്ഥയിലാണ്.പിന്‍വശത്തുകൂടിയാണ് ഇത്തരക്കാര്‍ പാര്‍ക്കിലേക്ക് കടക്കുന്നത്.പോലീസ് പരിശോധനകളും നടക്കാറില്ലന്ന് നാട്ടുകാര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: