ചെന്നൈ: തമിഴ് സിനിമയിലെ യുവതാര ദമ്പതികള്‍ ബോബി സിംഹയും മലയാളിയായ രശ്മി മേനോനും വേര്‍പിരിയുന്നു. ഇവരുടെ ദാമ്പത്യ ജീവിതം തകര്‍ച്ചയിലെന്ന് തമിഴ് സിനിമാ മേഖലയില്‍ നിന്നുള്ള വിവരം. ബോബിയുടെ, അടുത്തിടെ പുറത്തിറങ്ങിയ സിനിമകള്‍ മിക്കതും ബോക്സോഫീസില്‍ പരാജയങ്ങളായതും കാരണം. ഈ ഏപ്രിലിലാണ് ഇവര്‍ വിവാഹിതരായത്.
2014ല്‍ സഹനടനുള്ള ദേശീയ പുരസ്കാരം നേടിയ താരമാണ് ബോബി. ‘ജിഗാര്താന്ദ’ എന്ന സിനിമയിലെ വില്ലന്‍ വേഷത്തിനാണ് പുരസ്കാരം. ഇതിനു പുറമെ ഫിലിം ഫെയര്‍ അടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചു. നേരം, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. ‘കാതലില്‍ സൊദപ്പുവദു യെപ്പടി’ എന്ന ചിത്രത്തിലൂടെയാണ് ബോബി അഭിനയ രംഗത്തേക്ക് ചുവടുവച്ചത്.
മലയാളിയാണ് രശ്മി മേനോനെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിലാണ് അഭിനയിച്ചത്. ചെന്നൈയിലെ വിദ്യാഭ്യാസ കാലത്തിനിടയ്ക്കാണ് തമിഴ് സിനിമാ ലോകവുമായി ബന്ധപ്പെടുന്നത്. ‘ഇനിധു ഇനിധു മധുബാല’ ആദ്യ ചിത്രം. അതിനു മുന്‍പ് ബാലതാരമായി ഒരു തമിഴ് ആല്‍ബത്തിലും സിനിമയിലും വേഷമിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: