ചണ്ഡീഗഡ്: പാരാലിമ്പിക്‌സില്‍ ഇന്ത്യക്കായി മെഡല്‍ നേടിയ താരങ്ങള്‍ക്കും അര്‍ഹമായ അംഗീകാരം നല്‍കണമെന്ന് പറക്കും സിങ് എന്നറിയപ്പെടുന്ന മില്‍ഖാ സിങ് അഭിപ്രായപ്പെട്ടു. കഠിനാധ്വാനത്തിന്റെയും, ദൃഢനിശ്ചയത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും ഉത്തമ ഉദാഹരങ്ങളാണ് പാരാലിമ്പിക്‌സ് താരങ്ങള്‍.
ഇന്ത്യയ്‌ക്ക് മെഡല്‍ നേടിത്തന്ന മാരിയപ്പന്‍ തങ്കവേലു, വരുണ്‍ ഭാട്ടി, ദീപ മാലിക്, ദേവേന്ദ്ര ഝഝാരിയ എന്നിവരെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ര്തന നല്‍കി ആദരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ക്ക് നേരിട്ട് ഖേല്‍ര്തന നല്‍കുന്നുണ്ട്. അതുപോലെ പാരാലിമ്പിക്‌സില്‍ മെഡല്‍ നേടിയവര്‍ക്കും നേരിട്ട് ഖേല്‍രത്‌ന നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















