കാസര്‍കോട്: കിനാനൂര്‍ കരിന്തളം പഞ്ചായത്തുകളിലെ കടലാടിപ്പാറയില്‍ ബോക്സൈറ്റ ഖനനത്തിനെതിരായി സിപിഎം നടത്തി വരുന്ന സമരങ്ങളിലൂടെ അഴിഞ്ഞ് വീഴുന്നത് അവരുടെ ഇരട്ടമുഖമാണ്. കടലാടിപ്പാറയിലെ നിര്‍ദ്ദിഷ്ഠ ഭൂമിയില്‍ ബോക്സൈറ്റ് ഖനനം നടത്താനായി ആശാപുര കമ്പനിയെ ക്ഷണിച്ച് വരുത്തിയും ബന്ധപ്പെട്ട രേഖകളില്‍ ഒപ്പ് വെച്ചതും 2007 ല്‍ വിഎസ് അച്യുതാനന്ദന് സര്‍ക്കാറിന്റെ കാലത്താണ്. അന്ന് ഒപ്പ് വെച്ചവര്‍ ഇന്ന് സമരവുമായി രംഗത്തെത്തി ജനങ്ങളുടെ കണ്ണില്‍ പോടിയിടുകയാണ്. 2007 ജനുവരിയില്‍ കിന്‍ഫ്രയും കെഎസ്ഐഡിസിയും വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിന്റെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിച്ച ഡിസ്ട്രിക്റ്റ് ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ വെച്ചാണ് ആശാപുരയുമായി ധാരണാ പത്രം ഒപ്പിടുന്നത്. അന്ന് സ്ഥലം എംഎല്‍എയായിരുന്ന സിപിഐയിലെ എം.കുമാരന് ഖനനാനുമതിക്കായി ജില്ലാ കളക്ടര്‍ക്ക് കമ്പനി നല്കിയ അപേക്ഷയെ പിന്തുണയ്ക്കുകയാണ് ചെയ്തത്.
സ്ഥലം എംഎല്‍എ കുമാരന്, പഞ്ചായത്ത് പ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന 12 അംഗ സംഘം 2005 ല്‍ മൂന്ന് തവണ കമ്പനിയുടെ ഗുജറാത്തിലുള്ള അസ്ഥാനത്ത് സന്ദര്‍ശനം നടത്തി. അതിനുശേഷമാണ് എല്‍ഡിഎഫ് ഭരണകാലത്ത് കരാര്‍ ഒപ്പിട്ടത്. സംഘം ഗുജറാത്തിലെ കമ്പാലിയയിലുള്ള ബോക്സൈറ്റ് ഖനനം നടത്തുന്ന സ്ഥലം സന്ദര്‍ശിച്ച് കിനാന്നൂരില് ഖനനാനുകുല റിപ്പോര്‍ട്ടാണ് സര്‍ക്കാറിന് നല്‍കിയത്. സമരം നടത്തിയ മുന്‍ എംഎല്‍എ എം. കുമാരന് ഉള്‍പ്പെടെയുള്ളവര്‍ ഗുജറാത്തില്‍ പോകുകയും ആശാപുരയില്‍ നിന്ന് പാരിതോഷികങ്ങള്‍ കൈപറ്റുകയും ചെയ്തിട്ടുണ്ട്. അവരാണ് ഇവിടെ വന്ന് ജനങ്ങളുടെ കണ്ണില്‍ പോടിയിടാനായി സമരം നാടകത്തിന് നേതൃത്വം നല്‍കിയത്.
ഒരുവശത്ത് ബോക്സൈറ്റ് ഖനനത്തിനെതിരായി സമരം നടത്തുകയും മറുവശത്ത് അതിന് അനുകൂലമായ നിലപാടെടുക്കുകയുമെന്ന നയമാണ് ഇടത് വലത് മുന്നണികള്‍ സ്വീകരിച്ചത്. ബോക്സൈറ്റിന്റെ പേര് പറഞ്ഞ് വോട്ട് നേടി എംഎല്‍എയായ ചന്ദ്രശേഖരന്റെ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ സ്വീകരിച്ച നിലപാടുകള്‍ പ്രദേശിക നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം നടത്തുന്ന സമരത്തിന് ജില്ലാ കമ്മറ്റിയുടെ പിന്തുണ പോലും വാങ്ങിയെടുക്കാന്‍ ഇത് വരെ നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. 2006 ല്‍ കേന്ദ്ര ഖനന മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി ലഭിച്ചതിനുശേഷമാണ് കരാറിലേര്‍പ്പെട്ടത്. അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ഖനനത്തിന് അനുകൂലമായിരുന്നു. 2013 ല്‍ വീണ്ടും ആശാപുര രംഗത്തെത്തുകയും പാരിസ്ഥിതികാഘാത പഠനത്തിനും ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കുന്നതിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഡയരക്ടര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതികാഘാത പഠനത്തിന് അനുമതി നല്കി.
കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം നിഞ്ചയിച്ച ടേം ഓഫ് റഫറന്‍സ് പ്രകാരം പരിസ്ഥിതി ആഘാത പഠനം നടത്തി ആശാപുര കമ്പനി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ പ്രാദേശികമായ എതിര്‍പ്പുണ്ടെന്ന് പറഞ്ഞ് രണ്ട് തവണ പൊതു തെളിവെടുപ്പ് മാറ്റി വെച്ചു. തെളിവെടുപ്പ് നടത്തി കഴിഞ്ഞാല്‍ കമ്പനി നടത്തിയ പഠന സമയത്ത് കണ്ടെത്തിയ പ്രദേശത്തെ ഇടത് വലത് മുന്നണി നേതാക്കളുടെ അനധികൃത ഭൂമി കയ്യേറ്റങ്ങള്‍ വെളിച്ചത്ത് വരുമെന്നതിനാല്‍ കളക്ടറെ സ്വാധീനിച്ച് തെളിവെടുപ്പുകള്‍ മാറ്റിവെയ്പ്പിക്കുകായിരുന്നു. സിപിഎം കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ നടത്തിയ ഭൂമി കയ്യേറ്റങ്ങളും പട്ടയ തിരിമറികളും പുറത്ത വരാതിരിക്കാനാണ് ചന്ദ്രശേഖരന് ഖനനത്തെയെതിര്ക്കുന്നതെന്ന് ആരോപണമുണ്ട്. സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ടി.ചന്ദ്രശേഖരന് വിജയിക്കുന്നത് കിനാനൂര്‍ കരിന്തളം ഭാഗങ്ങളിലെ വോട്ടിന്റെ ബലത്തിലാണ്. അതിനാല്‍ പ്രദേശവാസികളെ പിണക്കാന്‍ അദ്ദേഹം തയ്യാറല്ല. 2008 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ സംഭവ സ്ഥലത്ത് പഠനം നടത്താനായി സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ഡയറക്ടര്‍ ഡോ. എം.ബാബ ചെയര്‍മാനായുള്ള വിദഗ്ധ സമിതിയെ നിയമിച്ചു. ആ തീരുമാനമെടുത്ത യോഗത്തില്‍ വ്യസായ മന്ത്രിയും പങ്കെടുത്തിരുന്നു. ഖനീജ സമ്പുഷ്ടമായ സ്ഥലം ഖനം നടത്തിയ ശേഷം മാത്രമേ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുയെന്ന് 2010 ല്‍ സമിതി സര്‍ക്കാറിന് സമര്‍പ്പിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മന്ത്രി ചന്ദ്രശേഖരന് ഖനനത്തിനെതിരായി നടത്തി കൊണ്ടിരിക്കുന്ന പ്രസ്ഥവനകളെ സംബന്ധിച്ച് വ്യവസായ മന്ത്രി ഇ.പി.ജയരാജന് മൗനം പാലിക്കുകയാണ്. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ശക്തമാകുകയാണ്. മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് അനുമതി രേഖകള്‍ വേഗത്തിലാക്കാനായി കൈക്കൂലി വാങ്ങിയതായി ആരോപണമുയരുന്നുണ്ട്. ഖനന വിഷയത്തില്‍ അനുകൂലമായ നിലപാടാണ് സിഐടിയുവും, ഐഎന്‍ടിയുസിയും സ്വീകരിച്ചിരിക്കുന്നതെന്നത് ഇടത് വലത് മുന്നണികളെ വെട്ടിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ജനങ്ങളുടെ ആശങ്ക ദുരീകരിക്കുന്നതിനായി പാരിസ്ഥിതികാഘാത പഠനം നടത്താനെത്തിയ വിദദ്ധ സംഘത്തെ തടയുകയാണ് ഉണ്ടായത്. പദ്ധതി പ്രദേശത്ത് പ്രവേശിക്കാന്‍ പോലും അനുവദിക്കാതെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സംഘത്തെ തടയുക വഴി ചില തല്പര കക്ഷികളുടെ നിക്ഷിപ്ത താല്പര്യങ്ങളാണ് പിന്നിലെന്ന് ആരോപണമുണ്ട്. ഖനനം നടത്താനുള്ള പഠനം പോലും അനുവദിക്കാതെ തടയുക വഴി ഇടത് വലത് മുന്നണികള്‍ ജില്ലയിലെ വന്‍ വികസനത്തെ മുരടിപ്പിക്കുകയാണ് ചെയ്തെന്ന് ആരോപണമുണ്ട്. നീലോശ്വരത്തോ, ഉദുമയിലോ ഇടത്തരം തുറമുഖം വികസിപ്പിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് മുരടിച്ച് കിടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: