പത്തനംതിട്ട: പമ്പാനദിയിലെ ജലവിതാനം ഏറെ താഴ്ന്നത് ഇന്നത്തെ ഉതൃട്ടാതി ജലമേളയുടെ സുഗമമായ നടത്തിപ്പിന് ആശങ്ക ഉയര്‍ത്തുന്നു. ഇന്നലെ വൈകുന്നേരം ആവശ്യമായ അളവില്‍ ജലവിതാരം ഉണ്ടായിരുന്നില്ല. ട്രയല്‍ റണ്ണിനായി വ്യാഴാഴ്ച മണിയാര്‍ ജലസംഭരണി തുറന്നെങ്കിലും പിന്നീട് ജലനിരപ്പ് താഴുകയായിരുന്നു.
റാന്നി ജലോത്സവംനടന്നുവെങ്കിലും ഇന്നലെ അയിരൂര്‍ ചതയം ജലോത്സവത്തില്‍ വെള്ളക്കുറവ് തടസ്സമായി. അയിരൂരിലേക്കുനീങ്ങിയ പള്ളിയോടങ്ങള്‍ പലയിടത്തും മണല്‍ത്തിട്ടകളില്‍ ഇടിച്ചു നിന്നു.
ആറന്മുള ഭാഗത്തുനിന്നുള്ള പള്ളിയോടങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ്കോഴഞ്ചേരി പാലത്തിനു സമീപത്തുനിന്ന് മുകളിലേക്ക് നീങ്ങിയത്. നദിപല ഭാഗങ്ങളിലും വീതി കുറഞ്ഞ് ഒഴുകുന്നതും മണല്‍ത്തിട്ടകളും പുറ്റുകളും നിറഞ്ഞിരിക്കുന്നതും പള്ളിയോടങ്ങളുടെ യാത്രയ്ക്ക് ഭീഷണിയാകുന്നു. ആറന്മുളയില് മണ്പുറ്റുകള്നീക്കി ട്രാക്കുകള്‍ ക്രമീകരിച്ചിട്ടുണ്ടെങ്കിലും ജലനിരപ്പ് കുറവാണെങ്കില്ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കും.
പമ്പാനദിയില്‍ ജലനിരപ്പ് താഴ്ന്നത് ആശങ്കയോടെയാണ് പള്ളിയോടസേവാസംഘവും കാണുന്നത്. വെള്ളംകുറഞ്ഞതിനൊപ്പംപടിഞ്ഞാറുനിന്നുള്ള കാറ്റും പള്ളിയോടങ്ങളുടെ സുരക്ഷയെ ബാധിക്കും.അപകടങ്ങളുണ്ടായാല്‍ ബോട്ടുകള്‍ ഓടിക്കാന്‍തന്നെ ബുദ്ധിമുട്ടാകും. യമഹഎന്ജിന് ഘടിപ്പിച്ച നാടന്‍ വള്ളങ്ങള്‍ കൂടുതലായി എത്തിച്ച് സുരക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മണിയാര്‍ സംഭരണി തുറന്ന് ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ 45 സെന്റിമീറ്റര്‍ ജലനിരപ്പാണ് ഉയര്‍ന്നിരുന്നു. അന്നേദിവസം 14പള്ളിയോടങ്ങള്‍ ആറന്മുള വള്ളസദ്യയില്‍ സുഗമമായി പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ 60 – 70 സെന്റിമീറ്റര്‍വരെ ആറന്മുളയില് ജലനിരപ്പ് ഉയരുമെന്നാണ് ജലസേചനവിഭാഗം അധികൃതരുടെ കണക്കുകൂട്ടല്്. വൈദ്യുതി, ജലസേചന വിഭാഗം ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടര്‍ ആര്.ഗിരിജ ഇന്നലെ ചര്‍ച്ച നടത്തി. മണിയാര്‍ കൂടാതെ അള്ളുങ്കല്‍, കാരിക്കയംപദ്ധതികളുടെ സംഭരണികളില്‍ നിന്നും വെള്ളമെത്തിക്കും. മൂഴിയാര്സംഭരണി തുറന്ന് രാത്രിയില്‍ വെള്ളം ഒഴുക്കിയാല്‍ രാവിലെ ആറന്മുളയില്ജലനിരപ്പ് ഉയര്‍ത്താനാകും. എന്നാല്‍ ജലോത്സവത്തിന്റെ സുഗമമായനടത്തിപ്പിന് ഇപ്പോളുള്ളതിനേക്കാള്‍ 80 സെന്റീമീറ്ററെങ്കിലും ആഴം കൂടുതല്‍ വേണമെന്നാണ് പള്ളിയോട സേവാസംഘം ഭാരവാഹികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: