പത്തനംതിട്ട: ഇളകൊള്ളൂരില്‍ മദ്യപിച്ചെത്തിയ ഇരുപതംഗ ഡിവൈഎഫ്ഐ സംഘത്തിന്റെ അക്രമത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്.
തിരുവോണദിവസം രാത്രി തെങ്ങുംകാവില്‍ നടന്ന ഓണാഘോഷപരിപാടിയില്‍ പങ്കെടുത്തുമടങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകരായ വിഷ്ണു,വിശാഖ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ ഇരുവരുടേയും കൈയൊടിഞ്ഞു.
സാരമായി പരിക്കേറ്റഇവര് കോഴഞ്ചേരി ഗവ.ആശുപത്രിയില്‍ ചികിത്സ തേടി. പ്രമാടത്തുനിന്നും ബൈക്കുകളിലെത്തിയ അക്രമിസംഘം ഇരുമ്പുവടിയടക്കമുള്ള മാരകായുധങ്ങളുമായാണ് അക്രമം നടത്തിയത്. അശോകന് കൊമ്പിയില്‍, അഖില്‍ എം കൊച്ചുകിടങ്ങില്, തേജസ്സ്, അഖില്‍രാജ്, സുമേഷ്,എന്നിവരുടെ നേതൃത്വത്തിലാണ് അക്രമികളെത്തിയത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അശോകനേയും തേജസ്സിനേയും പിടികൂടി കോന്നി പോലീസില്‍ ഏല്‍പ്പിച്ചു.
ഇളകൊള്ളൂരിലുണ്ടായ ഡിവൈഎഫ്ഐ അക്രമത്തില്‍ ബിജെപി പ്രമാടം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. നിരവധി കേസുകളില്‍ പ്രതികളായ ഡിവൈഎഫ്ഐ ഗുണ്ടകളെ മുഴുവന്‍പേരേയും അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. കോന്നി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എന്‍.കെ.സന്തോഷ് , പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് കളഭം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: