കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ സമ്പര്‍ക്കത്തിന് മാവേലിയും. കണ്ണഞ്ചേരിയിലെ 100 ഓളം വീടുകളിലാണ് മാവേലിയുടെ നേതൃത്വത്തില്‍ സമ്പര്‍ക്കം നടത്തി ലഘുലേഖ നല്‍കിയത്. തിരുവോണ നാളില്‍ ബിജെപി പന്നിയങ്കര ഏരിയാ സമിതിയുടെ നേതൃത്വത്തിലാണ് വേറിട്ട പ്രചാരണം നടത്തിയത്. മാവേലിയുടെ വരവും ദേശീയ കൗണ്‍സില്‍ സമ്മേളനത്തിനായുള്ള പ്രചാരണവും വീടുകളില്‍ കൗതുകമുണര്‍ത്തി. ബിജെപി ഏരിയാ സമിതി പ്രസിഡന്റ് സി.പി. ശിവരാമന്‍, ബിജെപി കോഴിക്കോട് നഗരസഭാ കൗണ്‍സിലര്‍ നമ്പിടി നാരായണന്‍, സുരേന്ദ്രന്‍ പാലാട്ട്, ശശിധരന്‍ പി.കെ, നിഖില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















