റിയൊ ഡി ജനീറൊ: പാരാലിമ്പിക്‌സ് പുരുഷന്മാരുടെ 1,500 മീറ്റര്‍ ഓട്ടത്തില്‍ ആദ്യ നാലു സ്ഥാനക്കാര്‍ അതിനെടുത്തത് ഒളിമ്പിക്‌സിലെ മെഡല്‍ പ്രകടനത്തേക്കാള്‍ മികച്ച സമയം
കാഴ്ചാവൈകല്യമുള്ളവരുടെ ടി12/13 വിഭാഗത്തില്‍ മത്സരിച്ച അള്‍ജീരിയയുടെ അബ്ദുലത്തിഫ് ബക്ക, എതോപ്യയുടെ തമിരു ഡെമിസെ, കെനിയയുടെ ഹെന്റി കിര്‍വ, ബക്കയുടെ സഹോദരന്‍ ഫൗദ് ബക്ക എന്നിവരാണ് ഒളിമ്പിക്‌സിനേക്കാള്‍ മികച്ച സമയം കുറിച്ചത്. ബക്ക 3:48.29 മിനിറ്റില്‍ സ്വര്‍ണം നേടിയപ്പോള്‍, ഡെമിസെ (3:48.49) വെള്ളിയും, കിര്‍വ (3:49.59) വെങ്കലവും സ്വന്തമാക്കി. ഫൗദ് ബക്ക (3:49.84) നാലാം സ്ഥാനത്ത്.
റിയൊ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ യുഎസിന്റെ മാത്യു സെന്‍ട്രൊവിറ്റ്‌സ് ഇതേ ദൂരം ഓടിയെത്തിയത് മൂന്നു മിനിറ്റ് 50 സെക്കന്‍ഡില്‍. ഒളിമ്പിക്‌സ് ചരിത്രത്തില്‍ 1932നു ശേഷമുള്ള ഏറ്റവും വേഗം കുറഞ്ഞ ഫൈനലായാണ് ഇതു വിലയിരുത്തപ്പെടുന്നത്.
















