കാസര്‍കോട്: പഞ്ഞ കര്ക്കിടകത്തിന് വിട നല്കി ചിങ്ങപ്പുലരിയിലെ പൊന്നോണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളൊരുക്കാന്‍ ഇന്ന് ഉത്രാടപ്പാച്ചിലിലാണ് മലയാളികള്‍. നാളെ തിരുവോണം. മലയാള നാടു വാണിരുന്ന മാവേലിതമ്പുരാന് തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിനം. ഗതകാല കാര്‍ഷിക സംസ്കൃതിയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതാണ് ഓണം. സദ്യ വിളമ്പാനുള്ള വാഴയില മുതല്‍ വിഭവങ്ങളൊരുക്കാനുള്ള പച്ചക്കറിയും, ഓണക്കോടിയും വരെ അതിര്‍ത്തി കടന്നെത്തിയാലേ മലയാളിക്ക് ഓണം ആഘോഷിക്കാനാകുവെന്ന സ്ഥിതിയിലെത്തിയിരിക്കുന്നു കേരളം.
അന്യ സംസ്ഥാനങ്ങളിലെ ഉല്‍പ്പാദന കേന്ദ്രങ്ങളിലുണ്ടായ വിളനാശം വിപണിയെ അല്‍പ്പം ബാധിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഓണവും ബലി പെരുന്നാളും അടുത്തടുത്ത ദിവസങ്ങളിലാണ് വന്നതെന്ന പ്രത്രേകതയും ഉണ്ട്. ആഘോഷങ്ങള്‍ ലക്ഷ്യമാക്കി വിപണിയില്‍ കുതിച്ചുയരുന്ന വില നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണച്ചന്തകളില്‍ പൊതുവിപണിയെക്കാള്‍ പല സാധനങ്ങള്‍ക്കും വില കൂടുതലാണെന്ന ആക്ഷേപവുമുണ്ട്. സാധനങ്ങളുടെ ഗുണമേന്മമയില് വ്യത്യാസമുണ്ടെന്ന മുടന്തന്‍ ന്യായമാണ് സര്‍ക്കാര്‍ നിരത്തുന്നത്. പൊതു വിപണിയില്‍ 48 രൂപയ്ക്ക് ലഭിക്കുന്ന വെല്ലത്തിന് സര്‍ക്കാര്‍ ഓണച്ചന്തകളില്‍ 55 രൂപയാണ് ഈടാക്കുന്നത്. ഇവ രണ്ടും തമ്മില്‍ ഗുണമേന്മയില് വ്യത്യാസമില്ലായെന്ന് വ്യാപാരികളും ഉപഭോക്താക്കളും പറയുന്നു. ചില സാധനങ്ങള്‍ക്ക് വന്‍ വിലക്കിഴിവ് നല്‍കിയതായുള്ള പരസ്യങ്ങളിലൂടെ ജനങ്ങളെ ഓണച്ചന്തകളിലേക്ക് ആകര്‍ഷിക്കുന്ന സര്‍ക്കാര്‍. ഇതിന്റെ മറവില്‍ മറ്റ് സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: