Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഓണാഘോഷത്തില്‍ തിബറ്റന്‍ നൃത്തച്ചുവടുകളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 12:03 pm IST
inKozhikode

കോഴിക്കോട്: ഭാരതത്തിന്റെ സൗഹൃദത്തിനും സ്‌നേഹത്തിനും തിബറ്റ് നന്ദി പറയുന്നത് ചടുലമായ നൃത്തച്ചുവടുകളിലൂടെയാണ്. ഡിടിപിസി ഓണാഘോഷത്തിന്റെ ഭാഗമായി ബീച്ചില്‍ നടന്ന നൃത്ത സന്ധ്യയില്‍ തിബറ്റന്‍ കള്‍ച്ചറല്‍ ഡാന്‍സ് അവതരിപ്പിച്ച് തിബറ്റന്‍ കലാകാരന്മാര്‍ ജനഹൃദയം കവര്‍ന്നു. ചടുലവും മനോഹരവുമായ തനത് തിബറ്റന്‍ ചുവടുകളാണ് വേദിയിലെത്തിയത്. അന്‍പത് വര്‍ഷമായി ഭാരത സര്‍ക്കാരും ജനങ്ങളും നല്‍കുന്ന സ്‌നേഹത്തിനും പരിഗണനയ്‌ക്കും നന്ദി പറയാനാണ് തിബറ്റന്‍ കലാകാരന്മാര്‍ എത്തിയത്.

താങ്ക് യു ഇന്ത്യ പര്യടനത്തിന്റെ ഭാഗമായാണ് ഇവര്‍ കോഴിക്കോടെത്തിയത്. കോഴിക്കോടിന് ശേഷം നാഗ്പൂര്‍, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലും പരിപാടി അവതരിപ്പിക്കും. കോഴിക്കോടിന്റെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും വ്യത്യസ്ത സംസ്‌കാരമാണെങ്കിലും ഇവിടുത്തെ സ്‌നേഹം അനുഭവിക്കാന്‍ കഴിയുന്നുണ്ടെന്നും സംഘത്തിലുള്ള താഷി ഫുന്റ്‌സോക്ക് പറയുന്നു.

തുടര്‍ന്ന് പിന്നണി ഗായിക സിതാര കൃഷ്ണകുമാറും സംഘവും സംഗീത നിശ അവതരിപ്പിച്ചു. ജനസാഗരമാണ് സംഗീത നിശ കേള്‍ക്കാനായി ഉണ്ടായത്. ചെങ്ങന്നൂര്‍ ശ്രീകുമാര്‍, സിനോവ്, ആകാശ് തുടങ്ങി ഗായകരും സന്ധ്യയെ സംഗീത സാന്ദ്രമാക്കാന്‍ വേദിയിലെത്തി.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഓണം പോലുള്ള ആഘോഷങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിന് സഹായകരമാണെന്ന് മന്ത്രി പറഞ്ഞു.

സിനിമാതാരം കൃഷ്ണ പ്രഭയും വിഷ്ണു പ്രിയയും അവതരിപ്പിച്ച നൃത്തവും ആഘോഷങ്ങള്‍ക്ക് ഹരം പകര്‍ന്നു. ശാസ്ത്രീയ നൃത്തത്തിന്റെ വശ്യതയില്‍ പുരാണ കഥാ ശകലങ്ങളും ദൈവ സ്തൂതികളും വേദിയിലവതരിപ്പിച്ചു.

ഉദ്ഘാടനച്ചടങ്ങില്‍ ഡി.ടി.പി.സി സെക്രട്ടറി ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ കേന്ദ്രമന്ത്രി ആര്‍.കെ ഖിര്‍മെ എ.പ്രദീപ് കുമാര്‍ എം.എല്‍.എ, അസി. കളക്ടര്‍ ഇമ്പശേഖര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഭട്ട് റോഡ് ബീച്ചില്‍ കലാമണ്ഡലം വിദ്യാറാണി അവതരിപ്പിച്ച മോഹിനിയാട്ടവും കലാസ്വാദകര്‍ക്ക് അനുഭവമായി.

ടൗണ്‍ഹാളില്‍ നടന്ന നാടകോത്സവത്തില്‍ പൂക്കാട് കലാലയം കുട്ടികളുടെ തീയേറ്റര്‍ കിട്ടപുരാണം നാടകം അവതരിപ്പിച്ചു. ഒന്നു മുതല്‍ 10-ാം തരം വരെയുള്ള 45 കുട്ടികളാണ് നാടകം കളിക്കാനെത്തിയത്. കൊച്ചുപാട്ടുകളും കളികളുമൊക്കെയായി കിട്ടന്റെ ദുരാഗ്രഹത്തെ ഇല്ലാതാക്കുന്ന കഥയാണ് കിട്ടപുരാണം. കുട്ടികള്‍ കളിച്ചുവളരണമെന്ന് നാടകം പറയുന്നു. പഠന ഭാരവും ടിവിയുമായി വീട്ടില്‍ തളച്ചിടപ്പെടുന്ന കുട്ടികള്‍ക്ക് വിശാലമായ ലോകം നാടകം കാട്ടിക്കൊടുക്കുന്നു . എ. അബൂബക്കറാണ് രചന. സംസ്ഥാന അവാര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സംവിധായകന്‍ മനോജ് നാരായണനാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. കോക്കല്ലൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പി. സായന്ത് അവതരിപ്പിച്ച ഏകാങ്ക നാടകം നക്ഷത്രങ്ങളിലേക്കുള്ള ദൂരവും അരങ്ങിലെത്തി.

ഇന്ന് കോഴിക്കോട് കടപ്പുറത്തെ പ്രധാന വേദിയില്‍ ഗസല്‍ ഗായകന്‍ ഉമ്പായിയും സംഘവും ഗസല്‍ സന്ധ്യ അവതരിപ്പിക്കും. ഗുജറാത്തി നാടോടി നൃത്തം, ദേവരാജന്റെ കോമഡി ഷോ എന്നിവയാണ് മറ്റ് ഇനങ്ങള്‍. ഭട്ട് റോഡ് ബീച്ച് വേദിയില്‍ മ്യൂസിക് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ അവതരിപ്പിക്കുന്ന ഗാനമേളയും മൂന്നാം ദിനം അരങ്ങിലെത്തും. നാളെ പി. ജയചന്ദ്രന്‍ പഴയ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഓള്‍ഡ് ഈസ് ഗോള്‍ഡ് സംഗീത പരിപാടി ഒരുക്കും. രഞ്ജിനി ജോസ്, പി.കെ. സുനില്‍കുമാര്‍ എന്നിവരും ഗാനങ്ങള്‍ ആലപിക്കും. മാതാ പേരാ മ്പ്രയിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നൃത്തസംഗീത പരിപാടിയും അരങ്ങി ലെത്തും. തൈക്കുടം ബ്രിഡ്ജിന്റെ സംഗീത പരിപാടിയോടെ 15 ന് ഓണാഘോഷപരിപാടികള്‍ക്ക് സമാപനമാവും. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

വടകര: ജില്ലാ ഭരണ കൂടത്തിന്റെയും ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷം ചിത്രകാരന്‍ പോള്‍ കല്ലാനോട് ഉദ്ഘാടനം ചെയ്തു.

സി.കെ. നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ശ്രീധരന്‍,എ.പ്രേമകുമാരി, സോമന്‍ മുതുവന, വടയക്കണ്ടി നാരായണന്‍ , പ്രദീപ് ചോമ്പാല , പറമ്പത്ത് രവീന്ദ്രന്‍, ടി.വി.ബാലകൃഷ്ണന്‍, പി.അച്യുതന്‍, പി.എം.അശോകന്‍, എം.കെ.ഭാസ്‌കരന്‍, തഹസില്‍ദാര്‍ പി.കെ.സതീഷ്‌കുമാര്‍, മേപ്പയില്‍ ശ്രീധരന്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

India

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍
India

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

India

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

Kerala

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.