റിയൊ ഡി ജനീറൊ: ദീപ മാലിക്ക് ചരിത്രം രചിച്ചു. പാരാലിമ്പിക്‌സില്‍ ഭാരതത്തിന്റെ ആദ്യ വനിതാ മെഡല്‍ ജേത്രിയായി അവര്‍. ഷോട്ട്പുട്ടില്‍ വെള്ളി നേടി ചരിത്ര നേട്ടം. പാരാലിമ്പിക്‌സില്‍ ഭാരതത്തിന്റെ മൂന്നാമത്തെ മെഡലാണിത്.
എഫ് 53 വിഭാഗത്തില്‍ 4.61 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട് പായിച്ച് ദീപയുടെ വെള്ളി മെഡല്‍. ബഹറിന്റെ ഫാത്തിമ നെദാം (4.76 മീറ്റര്‍) സ്വര്‍ണവും ഗ്രീസിന്റെ ദിമിത്ര കൊറൊകിദ (4.28 മീ) വെങ്കലവും നേടി. 2012ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ദീപയെ ആദരിച്ചിട്ടുണ്ട്.
നേരത്തെ പുരുഷന്മാരുടെ ടി 42 വിഭാഗം ഹൈജംപില്‍ മാരിയപ്പന്‍ തങ്കവേലും സ്വര്‍ണവും വരുണ്‍ സിങ് ഭട്ടി വെങ്കലവും നേടിയിരുന്നു.















