Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരനും ഗുരുവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2016, 09:48 pm IST
in Samskriti

ഈശ്വരന്‍ നമ്മളില്‍ത്തന്നെയാണ്, നമ്മളില്‍നിന്നു ഭിന്നമല്ല എന്നു ശാസ്ത്രം പറയുന്നു. അങ്ങനെയെങ്കില്‍ ഗുരുവെന്തിനാണ്? എന്നു ചിലര്‍ ചോദിക്കാറുണ്ട്. ഈശ്വരന്‍ നമ്മളില്‍ത്തന്നെയാണ്. എന്നാല്‍ ഈശ്വരനെ അനുഭവിച്ചറിയണമെങ്കില്‍ ഒരു ഗുരുവിനെ സമാശ്രയിച്ച് നമ്മളിലെ അഹങ്കാരത്തെ ഇല്ലാതാക്കണം.

ഗാഢനിദ്രയില്‍ കഴിയുന്ന ആളിനെ ഉണര്‍ത്തണമെങ്കില്‍ ഉറങ്ങാതിരിക്കുന്ന ഒരാള്‍ വേണം. തീ കൊളുത്തിപ്പിടിക്കാനുള്ള ഘടകങ്ങള്‍ തിരിയിലുണ്ടെങ്കിലും അതില്‍ തീകൊളുത്തണമെങ്കില്‍ കത്തുന്ന മറ്റൊരു തിരിയുടെ ആവശ്യമുണ്ട്. അതുപോലെ നമ്മുടെയുള്ളില്‍ത്തന്നെയുള്ള ഈശ്വരനെ അറിയുന്നതിനും ജ്ഞാനിയായ ഗുരുവിന്റെ സഹായം ആവശ്യമാണ്. കിണര്‍ കുഴിക്കുമ്പോള്‍ ചിലയിടത്ത് എത്രകുഴിച്ചാലും വെള്ളംകിട്ടില്ല. എന്നാല്‍ നദിയുടെ സമീപപ്രദേശങ്ങളില്‍ അല്‍പം കുഴിച്ചാല്‍ത്തന്നെ വെള്ളംകിട്ടും. അതുപോലെ ഗുരുസാമീപ്യത്തില്‍ ശിഷ്യന്റെ ഉള്ളിലെ നല്ലഗുണങ്ങളും കഴിവുകളും വേഗം പ്രകടമാകുന്നു.

ശിഷ്യന്റെ അലസത മാറ്റാനും വാസനകളെ അതിജീവിക്കാന്‍ അവനെ പ്രാപ്തനാക്കാനുമായി ഗുരു പല സാഹചര്യങ്ങളും സൃഷ്ടിക്കും. ഒരിക്കല്‍ ഒരു ഗുരുവും ശിഷ്യനും തീര്‍ഥയാത്രകഴിഞ്ഞ് ആശ്രമത്തിലേക്ക് മടങ്ങുകയായിരുന്നു. യാത്രാമധ്യേ ശിഷ്യന്‍ പറഞ്ഞു, ”ഗുരോ! എനിക്കിനി ഒരടി മുന്നോട്ടുവെക്കാന്‍ കഴിയില്ല. ഞാന്‍ കുറച്ചുനേരം ഈ ആല്‍ച്ചുവട്ടില്‍ വിശ്രമിക്കട്ടെ.” ഗുരു ഏറെ നിര്‍ബന്ധിച്ചെങ്കിലും ശിഷ്യന്‍ കൂടെ ചെന്നില്ല. ഗുരു ഒറ്റയ്‌ക്ക് യാത്രതുടര്‍ന്നു. വഴിയരികില്‍ പാടത്ത് കുറച്ചുപേര്‍ ജോലിചെയ്യുന്നുണ്ടായിരുന്നു. അടുത്തുതന്നെ അവരുടെ കുട്ടികള്‍ കളിക്കുന്നു. ഒരു കൊച്ചുകുഞ്ഞ് നിലത്ത് കിടന്നുറങ്ങുന്നു.

ഗുരു ആരുമറിയാതെ ആ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി മരച്ചുവട്ടില്‍ ഉറങ്ങുകയായിരുന്ന ശിഷ്യന്റെ അടുത്തുകിടത്തി.എന്നിട്ട് ഗുരു ഒരിടത്ത് മറഞ്ഞുനിന്നു. കുഞ്ഞിനെ കാണാനില്ലെന്നറിഞ്ഞ് പാടത്ത് ആകെ ബഹളമായി. കുഞ്ഞിനെ അന്വേഷിച്ച് എല്ലാവരും ഓടിവന്നപ്പോള്‍ ബഹളം കേട്ട് ശിഷ്യന്‍ ഉറക്കത്തില്‍നിന്ന് ഉണര്‍ന്നിരുന്നു. ‘നീയാണോടാ ഞങ്ങളുടെ കുഞ്ഞിനെ കൊണ്ടുപോയത്?’ എന്ന് ചോദിച്ച് അവര്‍ ശിഷ്യനെ തല്ലാനൊരുങ്ങി. അതു കണ്ടതും ശിഷ്യന്‍ ചാടി എഴുന്നേറ്റ് അതിവേഗം ഓടി ആശ്രമത്തിലെത്തി. ഗുരു പതുക്കെ നടന്ന് ആശ്രമത്തില്‍ തിരിച്ചെത്തിയപ്പോള്‍ ശിഷ്യന്‍ തളര്‍ന്ന് കിടന്നുറങ്ങുന്നു. ഗുരു ചോദിച്ചു,

”ഒരു ചുവട് മുന്നോട്ടുവെക്കാന്‍ കഴിയില്ലെന്നുപറഞ്ഞ നീ എന്നെക്കാള്‍ മുമ്പേ ഇവിടെ എത്തിയല്ലോ.” ഗുരുവിന്റെ വാക്ക് അനുസരിക്കാന്‍ ശിഷ്യന്‍ വിമുഖതകാട്ടുമ്പോള്‍, ശിഷ്യനെ നേര്‍വഴിക്കു കൊണ്ടുവരാന്‍ ഏതു മാര്‍ഗവും ഗുരു സ്വീകരിക്കും. ഇന്നു നമ്മള്‍ മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും അടിമയാണ്. എന്നാല്‍, ഗുരുവിന്റെ നിര്‍ദേശങ്ങള്‍ക്കൊത്തു നീങ്ങിയാല്‍ നമ്മള്‍ എന്നേക്കുമായി ഈ അടിമത്ത്വത്തില്‍നിന്ന് സ്വതന്ത്രരാകും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.