Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിലവിളക്കിലെ മതംമാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2016, 09:45 pm IST
inSamskriti

 

നിലവിളക്കിന് മതമുണ്ടോ…? നിലവിളക്കില്‍ രാഷ്‌ട്രീയ സാധ്യത തെളിയിക്കാമെന്ന് കണ്ടെത്താന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വീണുകിട്ടിയ വിളക്കിനെ സാംസ്‌കാരിക ജിഹാദിനുള്ള ആയുധമാക്കാനാണ് മറ്റുപലരുടെയും ശ്രമം.

നിലവിളക്കും കൈകൂപ്പലുമൊക്കെ സെമിറ്റിക് മതഘടനയ്‌ക്ക് വെളിയിലുള്ള സമൂഹങ്ങളുടെ ആചാരത്തിന്റെ ഭാഗമാണ്. ശിലായുഗത്തില്‍ കല്‍വിളക്കായും മണ്‍വിളക്കായും മരത്തിലുള്ള വിളക്കായും പിന്നീട് ലോഹങ്ങളിലുള്ള വിളക്കായും നമ്മുടെ വിളക്കുകള്‍ക്കും ഒരു ചരിത്രപശ്ചാത്തലം അവകാശപ്പെടാനുണ്ട്. വെങ്കലത്തിനും പരുത്തിക്കും മതമില്ലെങ്കിലും വെങ്കലത്തില്‍ വിളക്കുകള്‍ വാര്‍ക്കുന്ന മൂശാരിക്കും പരുത്തിയെ വിളക്കുതിരിയായി പരിവര്‍ത്തനപ്പെടുത്തുന്ന മനുഷ്യര്‍ക്കും മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്.

അവരുടെ തപസാണ് നമുക്കുമുന്നില്‍ വിളക്കായി നിന്നെരിയുന്നത്. വെളിച്ചെണ്ണയ്‌ക്കും എള്ളെണ്ണയ്‌ക്കും മതമുണ്ട്. തെങ്ങിനെ കല്പവൃക്ഷമായും എള്ളിനെ പൂജകളിലും ഹോമങ്ങളിലും സവിശേഷ സ്ഥാനംനല്‍കിയും ആരാധിക്കുന്ന വിഭാഗക്കാരുടെ നാടാണ് ഭാരതം. മതപരമായി അഗ്നിയാരാധനയുടെ ഭാഗമാണ് വിളക്കെങ്കിലും ഭൂഗുരുത്വബലത്തിന് വിപരീത ദിശയില്‍ പ്രവര്‍ത്തിക്കുന്ന അഗ്നിയെ ഭാരതീയര്‍ എന്നും ആരാധിച്ചിരുന്നു.

സൂര്യനിലും ഭൂമിയിലും മനുഷ്യനിലും മൃഗങ്ങളിലും സര്‍വ്വചരാചരങ്ങളിലുമുള്ള അഗ്നിയെ അവര്‍ അന്തര്‍ നേത്രങ്ങളാല്‍ ദര്‍ശിച്ചു. അതിനാല്‍ വിളക്കിലെരിയുന്ന അഗ്നിയും അടുപ്പിലെരിയുന്ന അഗ്നിയും മാലിന്യം കത്തിക്കുമ്പോഴുണ്ടാകുന്ന അഗ്നിയും ഫാക്ടറികളില്‍നിന്നുയരുന്ന അഗ്നിയും മണ്ണെണ്ണവിളക്കിലെ അഗ്നിയും പന്തംകൊളുത്തിപ്രകടനത്തില്‍ ടയര്‍ കത്തുമ്പോഴുണ്ടാകുന്ന അഗ്നിയും അവയുണ്ടാക്കുന്ന വികാരങ്ങളും ഭാരതീയരുടെ മുന്നില്‍ പലതാണ്.

വിഗ്രഹവും പടിക്കെട്ടും ശിലയാണെങ്കിലും രണ്ടിനേയും വിവേചിച്ചറിയാനുള്ള വീക്ഷണം വിഗ്രഹാരാധകര്‍ക്കുണ്ട്. ആഹാരം പാചകംചെയ്യുന്നതിന് മുന്‍പ് അഗ്നിയില്‍ ഹവിസ്സര്‍പ്പിക്കുന്ന ആചാരവും നിലവിലുണ്ട്. നിലവിളക്കിനെ ലക്ഷ്മീദേവിയായാണ് ഹിന്ദുക്കള്‍ കരുതുന്നത്.

നിലവിളക്കിന്റെ രൂപത്തിലല്ലെങ്കിലും സുഗന്ധദ്രവ്യങ്ങള്‍ പുകയ്‌ക്കുന്നതിലൂടെയും മറ്റും അഗ്നിയിലെ ഈശ്വരീയത അനുഭവിക്കാന്‍ സെമിറ്റിക് മതവിശ്വാസങ്ങള്‍പോലും തയാറായിട്ടുണ്ടെന്നുകാണാം. ഒലീവ് മരം വളരുന്ന നാടിന്റെ സംസ്‌കാരത്തെ ഈ നാട്ടിലേക്ക് നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് പാവം നിലവിളക്കിനുമേലുള്ള കടന്നുകയറ്റം.

കേരളത്തിലെ പുരാതനമായ പല പള്ളികളിലും നിലവിളക്ക് കൊളുത്തുന്ന ആചാരം നിലനില്‍ക്കുന്നത് ഈ നാടിന്റെ തനതായ സംസ്‌കാരം പല കാലങ്ങളിലുണ്ടായ മതംമാറ്റങ്ങള്‍ക്കും വംശീയ കുടിയേറ്റങ്ങള്‍ക്കും ശേഷവും അവശേഷിക്കുന്നു എന്നതിനു തെളിവാണ്. നിലവിളക്ക് നിഷിദ്ധമാണെങ്കില്‍ നിലവിളക്കുവിരുദ്ധരും നമുക്ക് നിഷിദ്ധരാണെന്ന് ജനങ്ങള്‍ കരുതിയിരുന്നെങ്കില്‍ ഇന്ന് പലര്‍ക്കും നിലവിളക്കിനെതിരെ ലേഖനങ്ങള്‍ എഴുതാന്‍ കഴിയുമായിരുന്നോ?

സാംസ്‌കാരിക ചിഹ്നങ്ങളായി വിളക്കുകള്‍ രൂപപ്പെട്ടുവന്നത് ഒരു സുപ്രഭാതംകൊണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു സുപ്രഭാതത്തില്‍ ഊതിക്കെടുത്തിയാല്‍ അണയുന്നത്ര ആഴമേ ഇതിന്റെ അനുഷ്ഠാരകര്‍ക്കുള്ളൂ എന്നുകരുതുന്നതും മൗഢ്യമാണ്. ഭാഗവതംവിളക്ക്, കിളിവിളക്ക്, തട്ടുവിളക്ക്, കളിവിളക്ക്, ആട്ടവിളക്ക് എന്നിങ്ങനെ നിലവിളക്കുകള്‍തന്നെ ആകൃതിയിലും ഉപയോഗത്തിലും പലതരത്തിലുണ്ട്. ഓട്ടുവിളക്കിനുപുറമെ വെള്ളിയിലും സ്വര്‍ണത്തിലുമുള്ള നിലവിളക്കുകളുമുണ്ട്. മണ്ണെണ്ണയുടെ കണ്ടുപിടുത്തത്തിനുമുന്‍പ് മൃഗക്കൊഴുപ്പും മരങ്ങളുടെ കായും മറ്റും ഇന്ധനമാക്കി വിളക്കുതെളിയിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വികര്‍. ഹിന്ദുവിന്റെ ഹൃദയം മുസ്ലീം ശരിരത്തില്‍ മിടിക്കുമെന്നുകണ്ടുകഴിഞ്ഞിട്ടുപോലും ഹിന്ദുവിന്റെ നിലവിളക്ക് മുസ്ലീമിന്റെ പള്ളിയില്‍ തെളിഞ്ഞുകത്താത്തത് എന്തുകൊണ്ടാണ്?

കേരളത്തില്‍ ജാതി-മത വിഭാഗത്തെ തിരിച്ചറിയാന്‍ ഇന്നും വസ്ത്രധാരണരീതിയെതന്നെ നോക്കിയാല്‍ മതിയാകും. നവോത്ഥാനപ്രസ്ഥാനങ്ങളുടെ അഭാവം മുതലെടുത്തുകൊണ്ടാണിതെന്നകാര്യത്തില്‍ സംശയമില്ല. നാടിന്റെ സംസ്‌കാരവുമായും ജനങ്ങളുടെ വിശ്വാസവുമായും ബന്ധപ്പെട്ട ബിംബങ്ങളെ ഇല്ലാതാക്കുന്നവര്‍ നിലവിലുള്ളവയേക്കാള്‍ ശ്രേഷ്ഠവും ശാസ്ത്രീയവുമായ ആചാരാനുഷ്ഠാനങ്ങള്‍ ജനതയ്‌ക്ക് നല്‍കാന്‍ തയാറാകണം.

പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും കൂട്ടായും അല്ലാതെയും മെഴുകുതിരികള്‍ തെളിയിക്കുന്നത് അന്തരീക്ഷമലിനീകരണത്തിനിടയാക്കുന്നു എന്ന് തിരിച്ചറിഞ്ഞ് ക്രിസ്ത്യന്‍ വിഭാഗക്കാരില്‍ പലരും നിലവിളക്കിലും കുരിശ്ശുസ്ഥാപിച്ച് ഹൈന്ദവ ആചാരങ്ങളെപ്പോലും മതംമാറ്റിക്കൊണ്ടിരിക്കുമ്പോള്‍, എള്ളെണ്ണ ഒഴിച്ച് വിളക്ക് തെളിയിക്കുന്നതിലൂടെ അന്തരീക്ഷശുദ്ധിയും അനുകൂല ഊര്‍ജവും ഉണ്ടാകുന്നു എന്ന് തിരിച്ചറിയാനാവാത്ത അല്പബുദ്ധികളുടെ ജല്പനങ്ങള്‍ ജനം അവജ്ഞയോടെ തള്ളിക്കളയും.

ഹിന്ദുക്കളെ മതപരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കാനും മറ്റും അവരുടെ സാംസ്‌കാരിക അടയാളങ്ങളെ ഇല്ലാതാക്കുന്നതിലൂടെ സാധിക്കുമെന്നുകണ്ടാണ് ഇന്ന് ഇത്തരം നീക്കങ്ങള്‍ പലരും നടത്തിക്കൊണ്ടിരിക്കുന്നത്. സാംസ്‌കാരിക ചിഹ്നങ്ങളുടെ മേല്‍ ‘മതേതര’മേലങ്കിയണിയിച്ച് ആചാരാനുഷ്ഠാനങ്ങളെ തെരുവിലേക്ക് വലിച്ചിഴച്ച് അവയ്‌ക്കുമുകളില്‍കയറിനിന്ന് തിടമ്പുനൃത്തം ചവിട്ടുന്നവരുടെ ഉദ്ദേശ്യവും മറ്റൊന്നല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

India

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

Kerala

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

India

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.