Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കടുംകൈ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2016, 10:42 am IST
in Vicharam

എസ്‌പെന്‍ എഗിള്‍ ഹാന്‍സന്റെ കത്ത് പ്രസിദ്ധീകരിച്ച ആഫ്ടന്‍ പോസ്‌റ്റെണിന്റെ ഒന്നാം പേജ്

ഫേസ്ബുക്കില്‍ താങ്കളെ പിന്തുടരുന്നുണ്ടെങ്കിലും എന്നെ നിങ്ങളറിയില്ല. നോര്‍വെയിലെ ദിനപത്രമായ ആഫ്ടന്‍ പോസ്‌റ്റെണിന്റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഞാന്‍. നിക് ഉറ്റ് എന്നയാളുടെ ഡോക്യുമെന്ററി ഫൊട്ടോഗ്രഫിയില്‍ നിന്ന് വിയറ്റ്‌നാം യുദ്ധവുമായി ബന്ധപ്പെട്ട ചിത്രം താങ്കള്‍ നീക്കംചെയ്തതിനോട് യോജിക്കാനാവത്തതിനാലാണ് ഞാന്‍ ഈ കത്തെഴുതുന്നത്.

ബുധനാഴ്ച രാവിലെയാണ് ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യം ഇ-മെയില്‍ വഴി ഹംബര്‍ഗിലെ ഫേസ്ബുക്കിന്റെ ഓഫീസിലെത്തിയത്. 24 മണിക്കൂറിനകം, എനിക്ക് എന്തെങ്കിലും പ്രതികരിക്കാനാവുന്നതിനു മുന്‍പെ ആഫ്ടന്‍ പോസ്റ്റിന്റെ ഫേസ്ബുക്ക് പേജില്‍നിന്ന് താങ്കള്‍ ചിത്രവും ലേഖനവും നീക്കംചെയ്തു.

ഈ കത്ത് താങ്കള്‍ വായിക്കുമെന്ന വ്യാമോഹമൊന്നും എനിക്കില്ല. നമ്മുടെ ജനാധിപത്യ സമൂഹത്തിന്റെ മുഖ്യധാരയില്‍ താങ്കള്‍ ചെയ്യാന്‍പോകുന്നതിനെക്കുറിച്ചുള്ള അസ്വസ്ഥതയും നിരാശയും ഭയംതന്നെയും ഉള്ളതുകൊണ്ടാണ് ഇങ്ങനെയൊരു ശ്രമം നടത്തുന്നത്.

പശ്ചാത്തലമിതാണ്. കുറച്ച് നാള്‍മുന്‍പ് നോര്‍വെയിലെ എഴുത്തുകാരനായ ടോം ഇഗ്‌ലാന്റ് യുദ്ധഗതിയുടെ ചരിത്രം മാറ്റിമറിച്ച ഏഴ് പ്രസിദ്ധ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്യുകയുണ്ടായി. പിന്നീട് താങ്കള്‍ ഈ ചിത്രത്തില്‍നിന്ന് നപാം ബോംബാക്രമണത്തില്‍നിന്ന് നഗ്‌നയായി പേടിച്ചോടുന്ന കിം ഫുക് എന്ന കുട്ടിയുടെ ചിത്രം നീക്കംചെയ്തു.

ടോമാകട്ടെ കിം ഫുകിന്റെ വിമര്‍ശനം തര്‍ജമ ചെയ്ത് ഫേസ്ബുക്കിലിട്ടു.

മാര്‍ക്ക്, ഇത് ഗുരുതരമാണ്. ചൈല്‍ഡ് പോര്‍ണോഗ്രഫിയും പ്രസിദ്ധ യുദ്ധചിത്രങ്ങളും തിരിച്ചറിയാനാവാതെ നിയമമുണ്ടാക്കുകയാണ് താങ്കള്‍. ഇതിനുശേഷം നീതിപൂര്‍വമായ തീര്‍പ്പിന് ഇടമനുവദിക്കാതെ ഈ നിയമം നടപ്പാക്കുകയും ചെയ്യുന്നു. ഒടുവില്‍ താങ്കള്‍ വിമര്‍ശനത്തെയും തീരുമാനത്തെക്കുറിച്ചുള്ള ചര്‍ച്ചയെയും വിലക്കി. വിമര്‍ശനമുന്നയിക്കുന്നയാളെ ശിക്ഷിക്കുകയും ചെയ്യുന്നു.

ഫേസ്ബുക്ക് പലതലങ്ങളില്‍ ഞാനുള്‍പ്പെടെ മുഴുവന്‍ ലോകത്തിന്റെയും സന്തോഷവും നേട്ടവുമാണ്. എന്റെ കാര്യമെടുത്താല്‍ എണ്‍പത്തൊന്നുകാരനായ ഞങ്ങളുടെ പിതാവിനെ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പുവഴി സഹോദരങ്ങളുമായി എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാനാവുന്നു. ഓരോ ദിവസവും ഞങ്ങള്‍ സന്തോഷങ്ങളും ആശങ്കകളും പങ്കുവയ്‌ക്കുന്നു.

വിവരങ്ങള്‍ കൈമാറാനും ചര്‍ച്ചചെയ്യാനും, വ്യക്തികള്‍ തമ്മിലുള്ള സാമൂഹ്യബന്ധങ്ങള്‍ക്കുമുള്ള മുന്‍നിര വേദിയായി ഫേസ്ബുക്ക് മാറിയിരിക്കുന്നു. തീര്‍ച്ചയായും ഇതിന്റെ ബഹുമതി താങ്കള്‍ക്കുള്ളതാണ്.

പക്ഷേ പ്രിയപ്പെട്ട മാര്‍ക്ക്, ലോകത്തിലെ ഏറ്റവും ശക്തനായ എഡിറ്റര്‍ നിങ്ങളാണ്. ആഫ്റ്റന്‍ പോസ്റ്റനെ പോലൊരു പ്രമുഖ ശക്തിക്കുപോലും ഫേസ്ബുക്കിനെ കണ്ടില്ലെന്നു നടിക്കാനാവില്ല. ഞങ്ങള്‍ നിങ്ങളെ അവഗണിക്കാനും ആഗ്രഹിക്കുന്നില്ല. കാരണം ഞങ്ങളുടെ ഉള്ളടക്കം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ നല്ലൊരുമാധ്യമമാണ് നിങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.

നോര്‍വേയിലെ പ്രമുഖ ദിനപത്രത്തിന്റെ ചീഫ് എഡിറ്ററാണ് ഞാന്‍. ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ നിങ്ങളെനിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്ന് ഞാന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തില്‍ നിങ്ങളും നിങ്ങളുടെ സഹപ്രവര്‍ത്തകരും ചെയ്യുന്നത് അതാണ്. നിങ്ങള്‍ അധികാരം ദുരുപയോഗിക്കുകയാണെന്ന് ഞാന്‍ കരുതുന്നു. സത്യത്തില്‍ എനിക്കിത് വിശ്വസിക്കാനേ കഴിയുന്നില്ല.

ഞാന്‍ പ്രതിപാദിച്ച നിക്ക് ഉറ്റിന്റെ ചിത്രത്തിലേക്ക് തിരിച്ചുവരട്ടെ. നപാം പെണ്‍കുട്ടിയുടെ ചിത്രം വിയറ്റനാം യുദ്ധത്തിന്റെ മൂര്‍ത്തീഭാവമാണ്. യുദ്ധകഥകള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചിരിക്കുന്നത്. യുദ്ധത്തിന്റെ മനോഭാവം മാറ്റിമറിക്കാനും യുദ്ധക്കെടുതികള്‍ സാധാരണജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കാനും മാധ്യമങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇങ്ങനെയാണ് ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടത്.

വാര്‍ത്തകളും വിവരങ്ങളും പുറത്തുകൊണ്ടുവരുന്നതില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് മുഖ്യസ്ഥാനമാണുള്ളത്. ഭരണാധികാരികളും സാധാരണക്കാരും കാണാനോ കേള്‍ക്കാനോ ഇഷ്ടപ്പെടാത്ത ചില അസുഖകരമായ ചിത്രങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്.

ഓരോ കാര്യങ്ങളും പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്കാവണം. ഇത് ചിലപ്പോള്‍ വലിയൊരു ഉത്തരവാദിത്വംതന്നെ ആയേക്കാം. ഓരോ എഡിറ്റര്‍മാരും ഇതിനുള്ള വഴി കണ്ടെത്തണം. കാലിഫോര്‍ണിയയിലെ നിങ്ങളുടെ ഓഫീസിലുള്ളവര്‍ക്കുമാത്രം ഇക്കാര്യം വിലകുറച്ചുകാണാനിവില്ല.

മാര്‍ക്ക്, കുട്ടികളെ ബാരല്‍ ബോംബുകളുടേയും നെര്‍വ് ഗ്യാസുകളുടേയും ഇരകളാക്കുന്ന പുതിയൊരു യുദ്ധത്തെ നാം മുന്നില്‍ കാണേണ്ടിയിരിക്കുന്നു. ചെറിയൊരു വിഭാഗം ആളുകള്‍ കുട്ടികളുടെ നഗ്നചിത്രം എന്നുപറഞ്ഞ് വിലക്കുകയോ ബാലരതിയില്‍ താല്‍പ്പര്യമുള്ളയാള്‍ ഈ ചിത്രത്തെ ആസ്വദിക്കുകയോ ചെയ്യുമെന്നതിനാല്‍ ക്രൂരതകളുടെ തെളിവുശേഖരിക്കുന്നതിനെ താങ്കള്‍ വിലക്കുകയാണോ?

ലോകത്തെ കൂടുതല്‍ തുറന്ന രീതിയില്‍ ചിത്രീകരിക്കുകയാണ് ഫെയ്‌സ്ബുക്കിന്റെ ദൗത്യമെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍ ആഴത്തിലുള്ള അറിവില്ലാതെയാണ് ഫെയ്‌സ്ബുക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്.

കുട്ടികളുടെ പോണോഗ്രഫിയും ഒരു യുദ്ധത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ നിന്നുള്ള ചിത്രവും തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ വിഡ്ഢിത്തത്തെ പ്രോത്സാഹിപ്പിക്കുകയും മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നുവെന്ന് പറയേണ്ടി വരും. എന്ത് പ്രസിദ്ധീകരിക്കണം, പ്രസിദ്ധീകരിക്കരുത് എന്നൊക്കെ തീരുമാനിക്കുന്ന ആഗോള നിയമങ്ങള്‍ ഉണ്ടാക്കുമ്പോള്‍ നിങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്.

സന്ദര്‍ഭങ്ങള്‍ മനസിലാക്കാതെ പലതിന്റെയും പ്രസിദ്ധീകരണം നിരസിക്കുകയാണെങ്കില്‍ പ്രവചിക്കാനാകാത്ത വിനാശങ്ങളുണ്ടാകുമെന്ന് കഴിഞ്ഞ നൂറ്റാണ്ട് കാട്ടിത്തന്നിട്ടുണ്ട്.

2005ല്‍ പ്രവാചകന്റെ കാരിക്കേച്ചറുകള്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ ഇന്നും ചൂടന്‍ചര്‍ച്ചയായി അവശേഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട അറിയപ്പെടാത്ത പല പ്രത്യാഘാതങ്ങള്‍ക്കും കാരണം സന്ദര്‍ഭവും പ്രസിദ്ധീകരിക്കാനുള്ള യഥാര്‍ത്ഥ ന്യായീകരണങ്ങളും അവഗണിച്ചതാണ്.

സാര്‍വലൗലികമായ മതമൂല്യങ്ങളുടെ പേരിലാണ് ഈ കാരിക്കേച്ചറുകള്‍ പുതിയ സന്ദര്‍ഭത്തില്‍ അവതരിപ്പിച്ചതും വിലക്കുവന്നതും. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമായി. ഇതിനെല്ലാം പുറമെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള ഭീഷണിയായി ഇത് നിലനില്‍ക്കുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട ചിലര്‍ ഇന്നും പോലീസ് സംരക്ഷണയിലാണ് കഴിയുന്നത്.

ഈ വിവാദമുണ്ടാകുംവരെ ഫേസ്ബുക്ക് അത്രയ്‌ക്ക് പ്രചാരത്തിലായിരുന്നില്ല. മാര്‍ക്ക്, നപാം പെണ്‍കുട്ടിയുടെ ചിത്രം നീക്കിയതാണ് നിങ്ങളുടെ സമീപനമെങ്കില്‍ പ്രവാചകന്റെ കാരിക്കേച്ചറും നിരോധിക്കുമായിരുന്നില്ലേ? ഇങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഫേസ്ബുക്ക് മതതീവ്രവാദികള്‍ക്കൊപ്പം നില്‍ക്കുമായിരുന്നു. വ്യക്തിയായ എഡിറ്ററുടെ വിലയിരുത്തലിനെ താങ്കള്‍ അന്ന് മറികടക്കുകയായിരുന്നല്ലോ.

ഒസ്‌ലോയിലും കറാച്ചിയിലും കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഇപ്പോഴും അങ്ങനെയാണ്. പ്രവാചകന്റെ കാരിക്കേച്ചറുണ്ടാക്കിയ വിവാദം തികച്ചയും യുക്തിരഹിതമാണ്. ബഹുമത-ബഹു സാംസ്‌കാരികലോകത്ത് പ്രസിദ്ധീകരണത്തെ സാര്‍വലൗകിക നിയമത്തിന്റെ ചട്ടക്കൂടില്‍ ഒതുക്കാനാവില്ല. മനുഷ്യന്റെ ഓരോ പ്രവര്‍ത്തനങ്ങളും, ഭൂമിശാസ്ത്രപരമായും രാഷ്‌ട്രീയമായും സാമൂഹ്യമായും സാമ്പത്തികമായും വ്യത്യസ്തമാണ്.

ഫേസ്ബുക്ക് കുറഞ്ഞ പക്ഷം ഓരോ നാടിനും അനുഗുണമായ വിധത്തിലുളള പ്രസിദ്ധീകരണ നിയമങ്ങള്‍ ആവിഷ്‌ക്കരിക്കണം. എഡിറ്റര്‍മാരെയും മറ്റ് ഫേസ്ബുക്ക് ഉപയോക്താക്കളെയും വേര്‍തിരിച്ചുകാണണം. തങ്ങളുടെ അപ്പോസ്തലനായി കണ്ട് എഡിറ്റര്‍മാര്‍ക്ക് താങ്കള്‍ക്കൊപ്പം കഴിയാനാവില്ല.

ഇത്തരം നടപടികള്‍ പ്രശ്‌നങ്ങളെ മൃദുവാക്കുകയേ ഉളളൂ. ആവുന്നത്ര പണം സമ്പാദിക്കുന്നതിനപ്പുറം എന്തെങ്കിലും ലക്ഷ്യം ഫേസ്ബുക്കിനുണ്ടെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തന ശൈലിയില്‍ സമഗ്രമായ മാറ്റം വന്നേ തീരൂ. വ്യക്തികള്‍ക്ക് സംഗീതവീഡിയോകളും കുടുംബവിരുന്നുകളും മറ്റ് അനുഭവങ്ങളും താങ്കളിലൂടെ പങ്കുവയ്‌ക്കാനാവുന്നു. ഈ നിലയ്‌ക്ക് താങ്കള്‍ ആളുകളെ പരസ്പരം ഒരുമിപ്പിക്കുന്നു. എന്നാല്‍ മനുഷ്യര്‍ക്കിടയിലെ ധാരണകള്‍ ശക്തിപ്പെടുത്തണമെന്നുണ്ടെങ്കില്‍ സാംസ്‌കാരിക പ്രതികരണങ്ങള്‍ക്കും, മൂര്‍ത്തമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കേണ്ടതുണ്ട്.

നിങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടുതല്‍ പ്രാപ്യനാവേണ്ടതുണ്ട്. ഫേസ്ബുക്ക് പ്രതിനിധിയുമായി എല്ലാവര്‍ക്കും ബന്ധപ്പെടാനാവുന്നില്ലെങ്കില്‍ സാര്‍വലൗകികമതമൂല്യങ്ങളെ കൂട്ടുപിടിച്ചുള്ള പതിവ് ഉത്തരങ്ങള്‍ മാത്രമേ ഒരാള്‍ക്ക് പ്രതീക്ഷിക്കേണ്ടതുള്ളൂ. ഫേസ്ബുക്കിന്റെ നിയമങ്ങളെ വെല്ലുവിളിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പിനെ അഭിമുഖീകരിക്കേണ്ടിവരും. സെന്‍സര്‍ഷിപ്പിനെതിരെ ആരെങ്കിലും പ്രതിഷേധിക്കുകയാണെങ്കില്‍ ടോം എഗ്‌ലാന്‍ഡിനെപ്പോലെ അയാള്‍ ശിക്ഷിക്കപ്പെടും.

എനിക്കേറെ പറയാനാവും. എന്നാല്‍ ഇവിടെ നിര്‍ത്തേണ്ടതുണ്ട്. ലോകത്തെ ഒരു പ്രമുഖ മാധ്യമം സ്വേഛാധിപത്യപരമായ രീതിയില്‍ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതിലുള്ള വിഷമംകൊണ്ടാണ് ഞാന്‍ ഈ കത്തെഴുതുന്നത്. ഫേസ്ബുക്ക് തുറന്നിരിക്കുന്ന സാധ്യതകളില്‍ സന്തോഷിക്കുന്നയാളാണ് ഞാന്‍. താങ്കള്‍ മികച്ച രീതിയില്‍ അത് ഉപയോഗിക്കുമെന്നാണ് എന്റെ പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.