Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

നാക്കുകൊണ്ടൊരു വര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 06:03 pm IST
inVaradyam

വ്യത്യസ്തത പുലര്‍ത്തുന്ന വ്യക്തിയാകുക എന്നത് ശ്രമകരമാണ്. കഠിന പ്രയത്‌നത്തിന്റെ ഫലമായി അത്തരത്തിലൊരാളായി മാറിയിരിക്കുകയാണ് കരുനാഗപ്പള്ളി സ്വദേശി അനി വര്‍ണ്ണം. കരുനാഗപ്പള്ളി പട നോര്‍ത്ത് വര്‍ണ്ണത്തില്‍ കരുണാകരന്‍- പൊന്നമ്മ ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലാമനാണ് അനി വര്‍ണ്ണം. കൂലിപ്പണിക്കാരനായ അച്ഛനെ സഹായിക്കാന്‍, പഠന കാലത്തും കൂലിവേലയ്‌ക്ക് പോയിട്ടുള്ള അനി വര്‍ണ്ണന് ചിത്രകലയിലുള്ള വാസന തിരിച്ചറിഞ്ഞ സഹോദരന്‍ ബാബുവാണ് ചിത്രകലാ അദ്ധ്യാപകനായ രാജേന്ദ്രന്റെയടുത്ത് ചിത്രരചന പഠിയ്‌ക്കാന്‍ വിട്ടത്.

ചിത്രരചനയില്‍ അനി വര്‍ണ്ണന്റെ കഴിവ് മനസ്സിലാക്കിയ രാജേന്ദ്രന്‍, മറ്റു ജോലികളില്‍ നിന്ന് പിന്തിരിഞ്ഞ് ചിത്രരചനയില്‍ ശ്രദ്ധിയ്‌ക്കാന്‍ ഉപദേശിച്ചു. പ്രീഡിഗ്രി പഠനശേഷം ആറു വര്‍ഷത്തോളം ചിത്രകലാ പഠനം നടത്തി. തുടര്‍ന്ന് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ ചിത്രകല അഭ്യസിപ്പിച്ചു. ‘വര്‍ണ്ണം ചിത്രരേഖ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ്’ എന്ന പേരില്‍ ചിത്രകലാ സ്ഥാപനം ആരംഭിച്ചു. മുന്നൂറിലധികം കുട്ടികള്‍ ഇവിടെ പഠിക്കുന്നു.

ചിത്രരചനയില്‍ പ്രാവീണ്യം നേടിയെങ്കിലും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്നായിരുന്നു അനി വര്‍ണ്ണന്റെ ആഗ്രഹം. അതുകൊണ്ടാണ് ഓടിക്കൊണ്ടിരുന്ന ബൈക്കിലിരുന്നു പടം വരയ്‌ക്കുവാനും മൂക്കുകൊണ്ടും പിന്നെ നാക്കുകൊണ്ടും പടം വരക്കുവാനും തുടങ്ങിയത്. വിരലുകള്‍ക്കിടയില്‍ തിരുകിയ ബ്രഷുപയോഗിച്ചുള്ള വരയല്ല അനി വര്‍ണ്ണനെ വേറിട്ടുനിര്‍ത്തുന്നത്, നാക്കുപയോഗിച്ചുള്ള വരയാണ്. നാക്കുപയോഗിച്ച് ചിത്രം വരയ്‌ക്കുന്നവര്‍ ലോകത്ത് എവിടെയും ഇല്ല. ഇത്തരത്തില്‍ അനിവര്‍ണ്ണന്‍ 1238 ചിത്രങ്ങളാണ് വരച്ചു തീര്‍ത്തത്. കൂടാതെ കൈകൊണ്ട് 17000 ചിത്രങ്ങളും.

നാക്കുപയോഗിച്ച് ചിത്രം വരക്കുന്നത് ഏറെ ശ്രമകരമാണെന്നു അനിവര്‍ണ്ണന്‍ പറയുന്നു. ക്യാന്‍വാസും കണ്ണുമായി സെന്റിമീറ്ററിന്റെ വ്യത്യാസമേയുള്ളു. ഒരു കണ്ണ് അടച്ചുപിടിച്ചാണ് വര. ചായം നാക്കുകൊണ്ട് എടുക്കുന്നതിനാല്‍ അതിന്റെ അംശം അറിയാതെയുള്ളില്‍ പോകും. ഇതുമൂലം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായും ഇദ്ദേഹം പറയുന്നു. വ്യത്യസ്തത ഇഷ്ടപ്പെടുന്ന അനി വര്‍ണ്ണന്‍ മാസ്റ്റര്‍ പീസായ നാക്കു കൊണ്ടുള്ള വര തുടരും.

കഴിഞ്ഞ 17 വര്‍ഷമായി ചിത്രകലാരംഗത്തുള്ള അനി വര്‍ണ്ണന് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2000 ത്തില്‍ യുവ ചിത്രകാരനുള്ള സംസ്ഥാന അവാര്‍ഡാണ് ആദ്യത്തേത്. തുടര്‍ന്ന് 2008, 2009, 2010 വര്‍ഷങ്ങളില്‍ ഓള്‍ ഇന്ത്യാ സിറ്റിസണ്‍സ് ഡവലപ്‌മെന്റ് സെന്റര്‍ നല്‍കുന്ന ദേശീയ തലത്തിലുള്ള ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ലഭിച്ചു. 2016 ല്‍ യുആര്‍എഫ് ഏഷ്യന്‍ റെക്കോഡും നേടി. 2008 ല്‍ കൊറിയന്‍ ചാനലിനുവേണ്ടിയും 2010 ല്‍ ജപ്പാനില്‍ വച്ച് പി.സി.വി ചാനലിനുവേണ്ടിയും ഡോക്യുമെന്ററി ചെയ്തു. അടുത്ത പടിയായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡില്‍ നേട്ടങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ഒരുക്കത്തിലാണ്. അദ്ധ്യാപികയായ സുമിതയാണ് ഭാര്യ. മകന്‍ മൂന്നു വയസുള്ള അഭിമന്യു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.