കോന്നി : വന്യമൃഗങ്ങള്‍ കൃഷി നശിച്ചതിനെതിരെ കോന്നി ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ കര്‍ഷകന്റെ പ്രതിഷേധ ധര്‍ണ്ണ. പോത്തുപാറ കൈതപ്പറമ്പില് വി.കെ അനീഷാണ് പ്രതിഷേധ സമരം നടത്തിയത്.വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ഇയാളുടെ കൃഷിയിടത്തിലെ മരച്ചീനി ഉള്‍പ്പെടെ ഉള്ള വിളകള്‍ കാട്ടുകുരങ്ങിന്റെ ആക്രമണത്തില്‍ നശിച്ചിരുന്നു. കുരങ്ങ് നശിപ്പിച്ച മരച്ചീനിയുമായിട്ടാണ് ഇയാള്‍ സമരത്തിനെത്തിയത്.കാട്ടുമൃഗങ്ങള്‍ നശിപ്പിച്ച കൃഷിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. മുക്കാല്‍ മണിക്കൂറോളം ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി തോര്‍ത്തുവിരിച്ചു കിടന്ന ഇയാള്‍ക്ക് വന്യജീവികള്‍ നശിപ്പിച്ച കൃഷിക്ക് മതിയായ നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്ന് അധികൃതര്‍ ഉറപ്പ് നല്കി. നഷ്ടപരിഹാരം ലഭിക്കുന്നതിന് അപേക്ഷിക്കേണ്ട ഫോമും നല്കി. ഇതേത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഈസമയം ഡിഎഫ്ഒ സ്ഥലത്ത് ഇല്ലായിരുന്നു.വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളക്കുകള്‍ക്കുള്ള അപേക്ഷകള്‍ ഇപ്പോള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കുന്നതെന്നും മുന്‍പ് കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഇതിന് ആവശ്യമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അത് പൂര്‍ണ്ണമായി ഒഴിവാക്കി കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നേരിട്ട് സമര്‍പ്പിക്കാമെന്നും വനംവകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: