Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓണക്കളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 08:23 pm IST
in Samskriti

ഓണക്കളികളില്‍ ഒഴിച്ചുകൂടാനാവാത്തതാണ് കൈകൊട്ടിക്കളി. ഓണത്തിനും തിരുവാതിരയ്‌ക്കുമാണ് കേരള വനിതകളുടെ ഈ കലാപ്രകടനം. ഇപ്പോള്‍ തിരുവാതിരകളി എന്നാണ് പേര്. യുവജനോത്സവങ്ങളിലും പ്രധാന ഇനമാണ്. യുവതികളാണ് അവതരിപ്പിക്കാറ്. അപൂര്‍വമായി പുരുഷന്മാരും അവതരിപ്പിക്കാറുണ്ട്. കുറഞ്ഞത് ആറുപേരെങ്കിലും വേണം.

കളിക്കാരുടെ എണ്ണം ഇരട്ടസംഖ്യയായിരിക്കണമെന്നുമാത്രം. മനോഹരമായ സ്വരത്തില്‍ പാട്ടുകള്‍ പാടി, കൈകള്‍ കൊട്ടി താളം പിടിച്ച്, ചുവടുവച്ച്, വട്ടത്തില്‍നിന്ന് നൃത്തരൂപത്തില്‍ ആടിയാണ് ഈ കളി അവതരിപ്പിക്കാറ്. ഒന്നോ രണ്ടോ പേര്‍ ആദ്യം പാട്ടുകളുടെ വരികള്‍ പാടിക്കൊടുക്കും. പിന്നീട് എല്ലാവരും അത് ഏറ്റുപാടും. പാട്ടിനൊത്ത് നൃത്തമാടും. വട്ടത്തില്‍നിന്ന് കളിക്കുമ്പോള്‍ സ്ഥാനങ്ങള്‍ മാറിമാറി നിന്നും പരസ്പരം കൈകള്‍ കൂട്ടിക്കൊട്ടിയും പാട്ടിന്റെ രീതിയനുസരിച്ചുമാണ് കളി.

പുരാണേതിഹാസകഥകളാണ് അവതരിപ്പിക്കാറ്. പാര്‍വതി സ്വയംവരം, സീതാ സ്വയംവരം, ഗജേന്ദ്രമോക്ഷം, കല്യാണ സൗഗന്ധികം, ദക്ഷയാഗം, ധ്രുവചരിതം, പൂതനാമോക്ഷം, കാളിയമര്‍ദ്ദനം, കുചേലവൃത്തം, സന്താനഗോപാലം, രാസക്രീഡ തുടങ്ങിയ കഥകളാണ് അവതരിപ്പിക്കാറ്. മച്ചാട്ടിളയതാണ് പാട്ടുകളൊക്കെ ശേഖരിച്ച് തെറ്റുകള്‍ തിരുത്തിയും പുതിയവയ കൂട്ടിച്ചേര്‍ത്തും സംഗീതാവിഷ്‌കാരം നടത്തി പ്രചരിപ്പിച്ചത്.

കുമ്മിയടിക്കളി

കൈകൊട്ടിക്കളിയോടൊത്ത് ചേര്‍ന്ന് പോകുന്ന സ്ത്രീകളുടെ മറ്റൊരു കലാപ്രകടനമാണ് കുമ്മിയടിക്കളി. തിരുവാതിര കളിക്കിടയിലും ചിലര്‍ കുമ്മി അവതരിപ്പിക്കാറുണ്ട്. കൈകൊട്ടിക്കളിയേക്കാള്‍ ദ്രുതഗതിയിലുള്ള ശരീരചലനങ്ങളും കാല്‍വെപ്പുകളും ഇതിന് ആവശ്യമാണ്. ഒരുതരം സംഘനൃത്തമാണ്. അധികഭാഗം ആദിവാസി സ്ത്രീകളാണ് ഈ കളി അവതരിപ്പിക്കാറുള്ളത്.

”വന്ദിച്ചുവാഴ്‌ത്തി കളിച്ചിടേണം

സഭ വന്ദിച്ചു കുമ്മിയടിച്ചിടേണം”

എന്ന് പതിഞ്ഞ രീതിയിലും

”വീരാവിരാടാ കുമാരവിഭോ” എന്ന ദ്രുതഗതിയിലും പാടുന്ന പാട്ടുകളാണ് കളിക്ക്.

കോലടിക്കളി

കൈകൊട്ടിക്കളിയും കുമ്മിയടിക്കളിയും പോലെ തന്നെയാണ് കോലടിക്കളിയും. കൈകളില്‍ ഈരണ്ട് കോലുകള്‍ വീതമുണ്ടാകും. കൈകള്‍ കൂട്ടി മുട്ടിക്കുന്നതിനുപകരം കോലുകള്‍ തമ്മില്‍ കൂട്ടി തട്ടിക്കൊണ്ടുള്ള കളിയാണിത്. ഒരു മുഴം നീളത്തിലുള്ള കോലുകള്‍ ചെത്തി മിനുക്കി ചായം തേച്ച് കടഭാഗത്ത് ചെറിയ മണികള്‍ ഘടിപ്പിച്ചിട്ടുള്ള കോലുകളാണ് ഉപയോഗിക്കാറ്. കോലുകള്‍ തമ്മില്‍ കൂട്ടിമുട്ടിക്കുമ്പോള്‍ മണി കിലുക്കം കൂടി ആയാല്‍ മധുരമായിരിക്കും. രണ്ടു കൈകളിലും ഓരോ കോലുകള്‍ വീതം പിടിച്ച് അവ തമ്മില്‍ കൂട്ടിമുട്ടിച്ചും അതുപോലെതന്നെ അടുത്ത് നില്‍ക്കുന്ന ആളിന്റെ കോലുകള്‍ തമ്മില്‍ അടിച്ചും പാട്ടുകള്‍ പാടി വട്ടത്തില്‍ ചുവടുവച്ച് ചാഞ്ഞും ചെരിഞ്ഞും ഇരുന്നും നിന്നും കോലുകള്‍ തമ്മിലടിച്ചു കൊണ്ടുമാണ് കളിക്കാറ്. പെണ്‍കുട്ടികളും പ്രായമായവരും അപൂര്‍വമായി പുരുഷന്മാരും പങ്കെടുക്കാറുണ്ട്. ഇതിന് കോല്‍ക്കളി എന്ന് പറയാറുണ്ട്. പൂരക്കളിയുമായി ഏറെ സാമ്യത കാണുന്നു. കോല്‍ക്കളിയില്‍ അറുപത് തരം താളവട്ടങ്ങള്‍ കൊട്ടിയാടാറുണ്ട്.

ഊഞ്ഞാലാട്ടം

ഓണക്കാലത്തും തിരുവാതിരക്കാലത്തും കേരളത്തിലെ ബാലികമാരുടെയും സ്ത്രീകളുടെയും മുഖ്യ ആഘോഷമാണ് ഊഞ്ഞാലാട്ടം. ചിലേടങ്ങളില്‍ ഊഞ്ഞാല്‍ ഉത്സവമെന്ന് പറയും. തിരുവാതിരയോടനുബന്ധിച്ച് നടത്തിയിരുന്ന ഊഞ്ഞാലാട്ടത്തിന് ആത്മീയ അനുഷ്ഠാനത്തിന്റെ പരിവേഷമുണ്ട്. വെളുപ്പിന് കുളത്തിലോ പുഴയിലോ പോയി തുടിച്ചുകുളിച്ചു വന്നുകഴിഞ്ഞാല്‍ ഊഞ്ഞാല്‍ ആടണമെന്ന് നിര്‍ബന്ധമായിരുന്നു. ഊഞ്ഞാലുകള്‍ പലതരം. സ്ഥിരമായി ഉറപ്പിച്ചിട്ടുള്ളവയും താല്‍ക്കാലികമായവയുമുണ്ട്. കയറുകൊണ്ടും മുളകൊണ്ടും ചങ്ങലകൊണ്ടും കൈതപിണ്ഡം കൊണ്ടും അവ നിര്‍മിക്കാറുണ്ട്. വീടുകളുടെ അകത്തളങ്ങളില്‍ എടവട്ടങ്ങളിലും മുറ്റത്ത് ചാഞ്ഞുനില്‍ക്കുന്ന മരക്കൊമ്പുകളിലും ഊഞ്ഞാല്‍ ഇടാറുണ്ട്. ഊഞ്ഞാലാട്ടം പാട്ടുകള്‍ പാടി സാവധാനത്തിലും ഊക്കോടെ കുതിച്ചുകൊണ്ടും നടത്താറുണ്ട്. സാവധാനത്തില്‍ ആടുന്നതാണ് സുഖകരം. അതിന് പറ്റിയ ധാരാളം പാട്ടുകളും നമുക്ക് പകര്‍ന്നുകിട്ടിയിട്ടുണ്ട്.

തുമ്പിതുള്ളല്‍

ഓണം, തിരുവാതിര കാലങ്ങളില്‍ ചെറിയ പെണ്‍കുട്ടികള്‍ കളിക്കുന്നതാണ് തുമ്പിതുള്ളല്‍. തുമ്പ ചെടികളും തൂപ്പുകളും ഒടിച്ചെടുത്ത് ചെറിയ കെട്ടുകളാക്കി രണ്ടു കൈകളിലും കൂട്ടിപ്പിടിച്ച് തലയില്‍ മുണ്ടും ഇട്ട് ഒരു കുട്ടി കളത്തിന് നടുവില്‍ ഇരിക്കും. അന്നേരം മറ്റു കുട്ടികള്‍ തൂപ്പുകളുമായി ആ കുട്ടിയെ പ്രദക്ഷിണം വെക്കും. പാട്ടിന്റെ താളം മുറുകുന്നതോടൊപ്പം നടുവില്‍ ഇരിക്കുന്ന കുട്ടി (തുമ്പി), സാവകാശം തുള്ളാന്‍ തുടങ്ങും. പാട്ടിന്റെ താളം മുറുകുമ്പോള്‍ തുമ്പി ഉറഞ്ഞുതുള്ളി തൂപ്പുമായി മറ്റു കുട്ടികളുടെ പിന്നാലെ ഓടും. അവര്‍ പരസ്പരം തൂപ്പുകൊണ്ട് അടിച്ചു കളിക്കുന്നതിനിടയില്‍ പെട്ടെന്ന് പാട്ട് മാറ്റി പാടും. അപ്പോള്‍ തുമ്പി ശാന്തയായി പഴയ സ്ഥലത്തുതന്നെ ചെന്നിരിക്കും. തുമ്പിക്ക് തുള്ളാനും, തുമ്പിയെ അടക്കാനും വേറെ വേറെ പാട്ടുകളാണ്. ആ പാട്ടുകള്‍ക്കൊക്കെ പ്രാദേശികമായ ചില മാറ്റങ്ങളുണ്ട്.

ഒന്നാം തുമ്പി കൊച്ചു തുമ്പി

ഞാനെന്റെ മക്കളും പേരക്കിടാങ്ങളും

കമ്പാപ്പുവകടന്നക്കരെ ചെന്നപ്പൊ

കമ്പകളികണ്ടു നിന്നുപോയി.

എന്താ തുമ്പി മിണ്ടാത്തെ.

എന്താ തുമ്പി മിണ്ടാത്തെ.

അങ്ങനെ പോകുന്നു പാട്ടിന്റെ രീതികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.