Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാര്‍ട്ടി സ്ഥലം ബാബു മറിച്ചു വിറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 10:56 am IST
in Vicharam

ഐഎന്‍ടിയുസിക്കുവേണ്ടി വാങ്ങിയ പത്തുസെന്റ് സ്ഥലം കെ.ബാബു അച്ഛന്‍ അങ്കമാലി കണ്ണോത്തു കുമാരന്റെ പേരിലാക്കി മറിച്ചുവിറ്റെന്ന് വിജിലന്‍സ് കണ്ടെത്തി. കള്ളനോട്ടു കേസില്‍ ബാബുവിന്റെ കുടുംബം പെടുന്ന അതേ കാലയളവിലായിരുന്നു, ഇത്.

ദാരിദ്ര്യത്താല്‍ വലഞ്ഞ കുടുംബത്തില്‍ പെട്ട ബാബുവിന്റെ കാര്യങ്ങള്‍ പഠനകാലത്ത് സെന്റ് ജോസഫ്‌സ് കോണ്‍വെന്റാണ് നോക്കിയിരുന്നത്. കാലടി ശ്രീശങ്കരാ കോളേജിലെ പഠനകാലത്ത്, ക്രിസ്ത്യന്‍ വിഭാഗത്തിനുകൂടി താല്‍പ്പര്യമുള്ള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. പ്ലാന്റേഷന്‍ കോര്‍പറേഷനിലെ ഐഎന്‍ടിയുസിയില്‍ ചെറിയ പ്രവര്‍ത്തകനായി.

ബാബുവിന്റെ അനുജന്‍ ഷാജിയാണ്, കള്ളനോട്ടു കേസില്‍ കുറ്റം ഏറ്റതെങ്കിലും, യഥാര്‍ത്ഥ പ്രതിയെപ്പറ്റി സംശയം നിലനിന്നിരുന്നു. യഥാര്‍ത്ഥ പ്രതിയെ ഗുരുവായ മുന്‍ കേന്ദ്രമന്ത്രി എ.സി. ജോര്‍ജ് രക്ഷപ്പെടുത്തിയതായാണ് വിവരം.

ഐഎന്‍ടിയുസിയില്‍ പെട്ട തൊഴിലാളികള്‍ ഓഫീസിനായി അങ്കമാലിയില്‍ പത്തുസെന്റ് വാങ്ങാന്‍ തീരുമാനിച്ചത് ബാബുവിന്റെ പേരിലായിരുന്നു. ഒരാളുടെ പേരിലേ ഭൂമി വാങ്ങാന്‍ പറ്റൂ എന്നതിനാലാണ്, ഇത്. അങ്ങനെയാണ്, മൂന്നാറിലെ രവീന്ദ്രന്‍ പട്ടയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി പി.കെ.വാസുദേവന്‍ നായരുടെ പേര് വന്നത്. പക്ഷേ, ബാബു ഭൂമി തന്റെ അച്ഛന്‍ കുമാരന്റെ പേരിലായിരുന്നു, എഴുതിയത്. ഇതാണ് മറിച്ചുവിറ്റത്.

തൃപ്പൂണിത്തുറയിലും, ഐഎന്‍ടിയുസി വാങ്ങിയ സ്ഥലത്തിന്റെ പേരിലാണ്, പാര്‍ട്ടിക്കാരെ, ബാബു അകറ്റിയത്. ഇപ്പോഴും, ബാബു ഇത്ര വളര്‍ന്നിട്ടും, തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസിന് പാര്‍ട്ടി ഓഫീസില്ല; ഐഎന്‍ടിയുസിക്കാര്‍ സ്റ്റാച്യുവില്‍ പണിത പ്രിയദര്‍ശിനി മന്ദിരം അല്ലാതെ. എന്നാല്‍, ഇതു പണിത ചില പാര്‍ട്ടിക്കാര്‍ക്കെതിരെ ബാബു, സ്വന്തം പിണിയാളുകളെക്കൊണ്ട് കേസ് കൊടുപ്പിച്ചു.

ഐഎന്‍ടിയുസി നേതാക്കളായ ടി. രവീന്ദ്രന്‍, പി.ബി. സതീശന്‍, സി. വിനോദ് എന്നിവരുടെ പേരിലാണ്, 1700 ചതുരശ്ര അടി സ്ഥലം, സ്റ്റാച്യുവില്‍ വാങ്ങിയത്. 2005-2006 ല്‍ നാട്ടുകാരില്‍നിന്ന് ഇതിന് പിരിവെടുത്തു. ഈ പണത്തില്‍നിന്ന് അഞ്ചുലക്ഷം രൂപ ബാബു, രവീന്ദ്രനോട് തെരഞ്ഞെടുപ്പാവശ്യം പറഞ്ഞ് കടം ചോദിച്ചു. കൊടുത്താല്‍ തിരിച്ചുകിട്ടില്ലെന്ന് അറിയാവുന്ന രവീന്ദ്രന്‍, നാട്ടുകാരില്‍നിന്ന് പിരിച്ചപണം വേറെ ആവശ്യത്തിന് തൊടില്ല എന്ന നിലപാടെടുത്തു. സതീശനോട് ചോദിക്കാന്‍ രവീന്ദ്രന്‍, ബാബുവിനോട് ആവശ്യപ്പെട്ടു. ഇന്ന് കൂലിപ്പണി ചെയ്യുന്ന സതീശന്‍, ഇത്തരം കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ല എന്നറിഞ്ഞുകൊണ്ടായിരുന്നു, ഇത്.

രവീന്ദ്രനും കൂട്ടരും എല്ലാം ചെക്ക് വഴിയാണ് കൈകാര്യം ചെയ്തത്. സ്ഥലത്തിന് നാലു ലക്ഷം രൂപയാണ് മുദ്രപ്പത്രത്തില്‍ കാണിച്ചത്. എന്നാല്‍ യഥാര്‍ത്ഥ വിലയായ 15ലക്ഷം രൂപ ഉടമയ്‌ക്ക് നല്‍കിയത് ചെക്ക് വഴിയായിരുന്നു. അഞ്ചുലക്ഷം രൂപ ചോദിച്ചിട്ടു കൊടുക്കാത്ത രവീന്ദ്രനെയും സംഘത്തെയും പിടിക്കാന്‍ ഇത് ബാബു ഒരവസരമായി എടുത്തു. പി.ഡി. ശ്രീകുമാര്‍ തുടങ്ങിയ സില്‍ബന്തികളെ വച്ച് ബാബു കേസു കൊടുപ്പിച്ചു. എങ്ങനെയും കുടുങ്ങും എന്ന അവസ്ഥയില്‍, രവീന്ദ്രനും കൂട്ടരും റജിസ്ട്രാറെ കണ്ടു. വില കുറച്ചു കാണിച്ചതിന്റെ നഷ്ടപരിഹാരം വാങ്ങി, റജിസ്ട്രാര്‍ പ്രശ്‌നം തീര്‍ത്തു. ബാബു പിന്‍വലിയേണ്ടി വന്നു. പക്ഷേ, രവീന്ദ്രന്റെ വീട്ടില്‍ 17 തവണ പോലീസ് കയറി. ഇങ്ങനെ, ഗ്രൂപ്പ് വൈരം ആളിക്കത്തിക്കുകയായിരുന്നു, ബാബു.

പ്രിയദര്‍ശിനി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രവീന്ദ്രനും കൂട്ടരും ബാബുവിനെ വിളിച്ചില്ല. ഉദ്ഘാടകനായ രമേശ് ചെന്നിത്തലയെ തെറ്റിദ്ധരിപ്പിച്ച്, ചെന്നിത്തലയ്‌ക്കൊപ്പം തിരുവനന്തപുരത്തുനിന്ന് വരാനിരുന്ന ബാബു, ചെന്നിത്തലയോട് പറയാതെ മുങ്ങി. കാത്തിരുന്ന ചെന്നിത്തലയ്‌ക്ക് ഒടുവില്‍ വിമാനം കയറേണ്ടിവന്നു.

രവീന്ദ്രനും കൂട്ടരും, വൈകിയ ചെന്നിത്തലയെ വരവേല്‍ക്കാന്‍ പൊലീസ് സഹായത്തോടെ ഒന്നരമണിക്കൂര്‍, കിഴക്കേക്കോട്ട മുതല്‍ സ്റ്റാച്യുവരെ, ഗതാഗതം തടുത്തു. ഉദ്ഘാടന വേദിയില്‍ ബാബുവിന്റെ പടം വയ്‌ക്കാന്‍ വിസമ്മതിച്ച സതീശന്, 25000 രൂപ റിയല്‍ എസ്റ്റേറ്റ് രംഗത്തെ മുണ്ടയ്‌ക്കല്‍ ഉണ്ണി വാഗ്ദാനം ചെയ്തു. ഇതിനുശേഷം, യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ രവീന്ദ്രന്‍ ചേരി വിജയിച്ച ശേഷമായിരുന്നു, കൗണ്‍സിലര്‍ കൂടിയായിരുന്ന, രവീന്ദ്രന്റെ മരണം. അപ്പോള്‍ ഈ ചേരിയിലെ വിനോദിനെ ബാബു പിടിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റാണ്, വിനോദ്. തുടര്‍ന്ന് നടന്ന യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും, സതീശന്‍ വിജയിച്ചു.

സിഐടിയു നേതാവ് തമ്പി കൊല്ലപ്പെട്ട കേസില്‍ ബാബു അറിയുന്ന കോണ്‍ഗ്രസുകാരായിരുന്നു പ്രതികള്‍ എങ്കിലും, അവരെ ബാബു കൈയൊഴിഞ്ഞു.

ഈ സാഹചര്യത്തിലാണ്, ബാബു പുതിയ ടീമിനെ എടുത്തത്; ആ ടീമാണ്, ഇപ്പോള്‍ വിജിലന്‍സ് കേസില്‍, പ്രതികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

Kerala

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

India

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

Kerala

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരി 9,000 വോട്ടുകൾക്ക് വിജയിച്ചു

ജയ് ശ്രീറാം കേട്ടാൽ ഹാലിളകുന്ന മമതയുടെ വീടിന് മുന്നിൽ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ : കാവിക്കൊടികളുമുയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.