പത്തനംതിട്ട: ചെമ്പന്മുടി മലയില്‍ പാറ പൊട്ടിക്കാന്‍ ഹൈക്കോടതിഅനുമതിനല്കിയെന്ന നാറാണംമൂഴി പഞ്ചായത്തിന്റെ വാദം പൊളിഞ്ഞതായി സമരസമിതി. കളക്ടറുടെ പരിശോധനയില്‍ അങ്ങനെയൊന്ന് ഇല്ലെന്ന് മനസിലായി.
ലൈസന്സ്നല്കുന്നത് സംബന്ധിച്ച് പരിശോധിക്കണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. ഇത് ലൈസന്‍സ് നല്‍കാനുള്ള നിര്‍ദ്ദേശമല്ല. പാറ നീക്കാനാണ് കോടതി അനുമതി ഉള്ളത്. കളക്ടറുടെ തീരുമാനം പാലിക്കുമെന്ന് സമരസമിതി അറിയിച്ചു. പാറ നീക്കംസമിതിയുടെ കൂടി മേല്‍നോട്ടത്തിലാകും. പ്രദേശത്ത് സര്‍ക്കാര്‍ഭൂമി കൈയ്യേറി പാറ പൊട്ടിച്ച കാര്യം കളക്ടറുടെ മുന്നില്‍ കൊണ്ടുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: