പാവകാനസരസ്വതീ വാജേഭിവ്വാജിനീവതി
യജ്ഞം വഷ്ടു ധിയാവസുഃ
സരസ്വതീദേവി ഹവിസ്വരൂപങ്ങളായ ദ്രവ്യങ്ങള്‍കൊണ്ട് ഞങ്ങളുടെ യജ്ഞത്തെ ഇഷ്ടപ്പെടട്ടെ, നിര്‍വഹിക്കട്ടെ എന്നര്‍ത്ഥം. അല്ലെങ്കില്‍ യജ്ഞ കര്‍ത്താക്കളായ യജമാനന്മാര്‍ക്ക് ഭോജ്യവസ്തുക്കള്‍ ദാനംചെയ്ത് സരസ്വതി ഞങ്ങളുടെ യജ്ഞത്തെ നിര്‍വിഹ്നം നിര്‍വഹിപ്പിക്കട്ടേ! എങ്ങനെയിരിക്കുന്നൂ സരസ്വതീ? പാവകാ, വാജിനീവതി ധിയാവസൂഃ ഈപദങ്ങള്‍ സരസ്വതിയുടെ വിശേഷണങ്ങളാണ്. പാവകാ- പരിശുദ്ധാ. വാജിനീവതി-അഭീഷ്ട വസ്തുക്കള്‍ ദാനംചെയ്യുവാന്‍ സാമര്‍ത്ഥ്യമുള്ളയാള്‍. ധിയാവസൂ-യാഗാദി കര്‍മ്മങ്ങള്‍കൊണ്ട് ലഭിക്കുന്നതായ ശുഭ ഫലങ്ങള്‍ക്ക് കാരണഭൂത, മേല്‍ പറഞ്ഞ ഗുണ വിഷ്ടയായ സരസ്വതീദേവി ഞങ്ങളുടെ യജ്ഞത്തെ നിരന്തരായം പരിസമാപിപ്പിക്കട്ടെ!
ചോദിയത്രീ സൂനൃതാനാം ചേതന്തീ സുമതീനാം,
യജ്ഞന്ദധേ സരസ്വതീ
സരസ്വതീദേവി ഈ യജ്ഞത്തെ നിര്‍വഹിപ്പിച്ചിരിക്കുന്നു. എങ്ങനെയിരിക്കുന്ന സരസ്വതി? സത്യവും പ്രിയവുമായവാക്കുകള്‍ പറയാന്‍ പ്രേരിപ്പിക്കുന്നയാളും സല്‍ബുദ്ധിയുള്ള യജ്ഞകര്‍ത്താക്കളെ അവരുടെ അനുഷ്‌ഠേയ കര്‍മ്മങ്ങളെ അനുസ്മരിപ്പിക്കുന്നയാളും ആയ സരസ്വതി, ആ സത്യം മാത്രം പറയാനും സല്‍ക്കര്‍മ്മങ്ങളെ മാത്രം ചെയ്യാനും പ്രേരിപ്പിക്കുന്ന സരസ്വതി ഈ യജ്ഞത്തെ നിര്‍വഹിപ്പിച്ചിരിക്കുന്നു.
മഹോ അര്‍ണ്ണ സരസ്വതീ പ്രചേതയതി കേതുന,
ധിയോ വിശ്വാ വിരാജതി.
സരസ്വതിക്ക് രണ്ട് അവസ്ഥകളുണ്ട്. ഒന്ന് മൂര്‍ത്തിമതിയായദേവി, രണ്ട് നദീ രൂപത്തിലുള്ള സരസ്വതി. മുമ്പ് പറഞ്ഞ രണ്ട് മന്ത്രങ്ങളെക്കൊണ്ട് ശരീരിണിയായ സരസ്വതി പ്രതിപാദിക്കപ്പെട്ടു. ഈ രണ്ട്മന്ത്രങ്ങളെക്കൊണ്ട് നദീരൂപത്തിലുള്ള സരസ്വതി വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നു. നദീരൂപിണിയായ സരസ്വതി വളരെയധികം ജലം പ്രവാഹരൂപത്തില്‍ സചേതനമാക്കുന്നു. പ്രവൃത്യുന്മുഖമാക്കുന്നു. അത്രയുമല്ല, ഈ സരസ്വതിതന്നെ ദേവതാരൂപത്തില്‍ സജ്ജനങ്ങള്‍ക്ക് സന്മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കാന്‍ സര്‍വഥാ സല്‍ബുദ്ധി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു.
















