Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വന്ദേ നിര്‍മ്മലാനന്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2016, 11:14 am IST
in Samskriti

കേരള നവോത്ഥാനം എന്നത് കൊളോണിയലിസ്റ്റ് ഭരണകൂടത്തിന്റെയും ഇംഗ്ലീഷ് ഭാഷയുടെയും മറ്റും സ്വാധീനത്തിലൂടെ പൊട്ടിവീണ ഒന്നല്ല. നവോത്ഥാനത്തിന്റെ വേരുകള്‍ ഭാരതീയമായ അഥവാ ഹൈന്ദവമായ ആദ്ധ്യാത്മിക പാരമ്പര്യത്തിലാണ്. ഇവിടെ കാലംകൊണ്ട് ചാതുര്‍വര്‍ണ്യമെന്നത് ജാതിയായി മാറ്റിത്തീര്‍ത്തും വേദവേദാന്തപഠനത്തില്‍നിന്ന് ശൂദ്രര്‍ എന്നും അവര്‍ണര്‍ എന്നുമൊക്കെ മുദ്ര കുത്തി ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാന വര്‍ഗത്തെ അകറ്റിനിര്‍ത്താനും ഒരു വിഭാഗം ശ്രമിച്ചുപോന്നു.

നാടുവാഴികളും മാടമ്പിമാരും ഇതിന് കൂട്ടുനിന്നു. രാഷ്‌ട്രം അസംഘടിതമായി. അസംഘടിതമായ രാഷ്‌ട്രം അടിമത്തത്തിലാണ്ടു. ആധുനിക ഭാരതത്തിന് ദിശാബോധം നല്‍കിയ മാനസികവും ശാരീരികവും ബുദ്ധിപരവുമായ അടിമത്തത്തില്‍ നിന്ന് ഭാരതീയ ജനതയ്‌ക്ക് മോചനമാര്‍ഗം അരുളിയ ശ്രീരാമകൃഷ്ണ ശിഷ്യനായ സ്വാമി വിവേകാനന്ദന്‍ ശ്രീരാമകൃഷ്ണ മഠ സ്ഥാപനത്തിലൂടെ ആദ്ധ്യാത്മികതക്ക് ഒപ്പം രാഷ്‌ട്ര പുനര്‍നിര്‍മ്മാണത്തിനും ആഹ്വാനം നല്‍കി.

ഭാരതീയ സംന്യാസി സമ്പ്രദായത്തെ ബുദ്ധനും ആദിശങ്കരനും മധുസൂദന സരസ്വതിക്കും ശേഷം നവീകരിച്ചു. സംന്യാസിമാര്‍ ജനമദ്ധ്യത്തിലേക്ക് സ്വമേധയാ ഇറങ്ങി ആത്മാവിന്റെ മോക്ഷത്തിനും ജഗത്തിന്റെ ഹിതത്തിനുമായി അഹോരാത്രം പരിശ്രമിച്ചു. ഇതിന്റെ ഫലമായി ജാതികളായി വിഘടിച്ചിരുന്നവരില്‍ ഹൈന്ദവബോധം ഉണര്‍ന്നു. മതംമാറ്റങ്ങള്‍ കുറഞ്ഞു. സേവന കേന്ദ്രങ്ങള്‍ ഉണ്ടായി. ദക്ഷിണ ഭാരതത്തില്‍ വിശിഷ്യാ കേരളത്തില്‍ ഇതിന് നേതൃത്വം കൊടുത്തത് ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനും വരാഹനഗരമഠത്തിലും ആലംബസാര്‍ മഠത്തിലും സ്വാമി വിവേകാനന്ദനൊപ്പം അന്തേവാസി ആയിരുന്ന തുളസീചരണ്‍ദത്തയെന്ന, പിന്നീട് സംന്യാസിയായിത്തീര്‍ന്ന സ്വാമി നിര്‍മ്മലാനന്ദന്‍ ആയിരുന്നു.

ഹിമാലയത്തില്‍ തപസ്സും സ്വാധ്യായവുമായി കഴിഞ്ഞിരുന്ന സ്വാമിയെ അമേരിക്കയില്‍ വേദാന്തപ്രചരണത്തിന് നിയോഗിച്ചു. അമേരിക്കയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മഠത്തിന്റെ ഭാവികാല വളര്‍ച്ചക്ക് സഹായകമായിത്തീര്‍ന്നു. അദ്ദേഹം ബേലൂര്‍മഠത്തില്‍ സംന്യാസിമാരെയും ബ്രഹ്മചാരികളെയും വേദാന്തം പഠിപ്പിച്ചു. ബ്രഹ്മാനന്ദ സ്വാമിയുടെ നിര്‍ദ്ദേശാനുസരണം ബാംഗ്ലൂര്‍ ശ്രീരാമകൃഷ്ണ മഠം കേന്ദ്രീകരിച്ച് പിന്നീട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സ്വാമിജിയുടെ പ്രവര്‍ത്തനശൈലികൊണ്ട് ദക്ഷിണഭാരതത്തില്‍ 17 ആശ്രമങ്ങള്‍ സ്ഥാപിച്ചു.

പ്രഭാഷണ പരിപാടികളും ക്ലാസുകളുമായി ദക്ഷിണ ഭാരതമാസകലം നിര്‍മ്മലാനന്ദസ്വാമി ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. വിവേകാനന്ദസ്വാമിയുടെ ‘രാജയോഗ’ത്തെയും മറ്റും അടിസ്ഥാനപ്പെടുത്തിയായിരുന്നു ക്ലാസുകള്‍. ഇവ അനേകം അഭ്യസ്തവിദ്യരെ മഠത്തിലേക്ക് ആകര്‍ഷിച്ചു. ഹിന്ദുമതത്തിലെ പൊതുതത്വങ്ങള്‍, ആരാണ് സംന്യാസി ശ്രീരാമകൃഷ്ണദേവന്‍? കര്‍മ്മവും ഉപാസനയും, മനുഷ്യന്റെ ആത്മാവ് എന്നിങ്ങനെ അനേകം വിഷയങ്ങളിലേക്ക് അദ്ദേഹം ജിജ്ഞാസുക്കളെ കൊണ്ടുപോയി. സ്വാമി വിവേകാനന്ദന്‍ തന്റെ പരിവ്രാജകകാലത്ത് കേരളത്തിലൂടെ സഞ്ചരിച്ചിരുന്നു. ഈ സമയത്ത് അനേകം ആള്‍ക്കാരെ സ്വാമിജി സ്വാധീനിച്ചിരുന്നു.

പിന്നീട് സ്വാമിജി ലോകപ്രസിദ്ധനായപ്പോള്‍ ധാരാളം യുവാക്കള്‍ വിവേകാനന്ദ ദര്‍ശനത്തിലേക്ക് ആകൃഷ്ടരായിത്തുടങ്ങി. തിരുവനന്തപുരത്ത് ‘വേദാന്ത സൊസൈറ്റിയും’ അതിന്റെ ശാഖ എന്ന നിലക്ക് ഹരിപ്പാട് രാമകൃഷ്ണ റിലീജിയസ്സ് അസോസിയേഷനും സ്ഥാപിക്കപ്പെട്ടു. ഹരിപ്പാട്ടെ സഘടനയുടെ ക്ഷണം സ്വീകരിച്ചാണ് സ്വാമി നിര്‍മലാനന്ദന്‍ ആദ്യം കേരളത്തിലെത്തുന്നത്.

കേരളത്തില്‍ ഹരിപ്പാട് (1914) ആശ്രമത്തിന്റെ ഉദ്ഘാടന വേളയില്‍ തന്നെ മിശ്രഭോജനം നടത്തി സ്വാമിജി യാഥാസ്ഥിതികരെ ഞെട്ടിച്ചു. സര്‍വജാതിക്കാരെയും അദ്ദേഹം സ്വീകരിച്ചു. ‘ഭക്തന് ജാതിയില്ല’ എന്ന ശ്രീരാമകൃഷ്ണദര്‍ശനത്തെ സ്വാമിജി സ്വകര്‍മ്മങ്ങളിലൂടെ കാണിച്ചു. വിവിധ ആശ്രമങ്ങളിലൂടെ ശ്രീരാമകൃഷ്ണദര്‍ശനം പ്രചരിപ്പിച്ചു. ദീര്‍ഘദര്‍ശിയായ സ്വാമിജി കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ മനസ്സിലാക്കിയാണ് ഓരോ സംരംഭവും തുടങ്ങിയത്. ആശയപ്രചരണത്തിനായി സ്വാമിജി ആരംഭിച്ച ‘പ്രബുദ്ധ കേരളം’ ഇന്നും അതിന്റെ യാത്ര തുടരുന്നു.

ഗീതാ പഠനക്ലാസുകള്‍, ദിനപാഠശാലകള്‍, നിശാപാഠശാലകള്‍, ധര്‍മ്മവൈദ്യശാലകള്‍, ഖദര്‍ കേന്ദ്രം, വായനശാലകള്‍, കുട്ടികള്‍ക്കായുള്ള പ്രതിവാര ഹൈന്ദവധര്‍മ്മ ക്ലാസുകള്‍, ഭജനകള്‍, ദളിതര്‍ക്കായുള്ള സേവന-വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍ എന്നിങ്ങനെ ശ്രീരാമകൃഷ്ണ പ്രസ്ഥാനം കേരളത്തില്‍ വളര്‍ന്നു. ഇതിന്റെയെല്ലാം അടിസ്ഥാനം പ്രായോഗിക വേദാന്തത്തിലൂന്നിക്കൊണ്ടുള്ള ‘തുളസീ മഹാരാജ്’ എന്നറിയപ്പെട്ടിരുന്ന നിര്‍മ്മലാനന്ദ സ്വാമിയുടെ പ്രവര്‍ത്തനങ്ങളായിരുന്നു. ധാരാളം ചെറുപ്പക്കാര്‍ സംന്യാസിമാരായി. ഗൃഹസ്ഥര്‍ മന്ത്രദീക്ഷ സ്വീകരിച്ച് സാധന അനുഷ്ഠിച്ചു. ആശ്രമങ്ങളുടെ സുഖകരമായ നടത്തിപ്പിനായി സ്വാമിജി സംന്യാസിമാരെയും ബ്രഹ്മചാരികളെയും ഉള്‍പ്പെടുത്തി ‘ദക്ഷിണാത്യരാമകൃഷ്ണ മണ്ഡലം’ സ്ഥാപിക്കുകയും ഗൃഹസ്ഥര്‍ക്കായി ‘നരേന്ദ്രമിഷന്‍’ സ്ഥാപിക്കുകയും ചെയ്തു. ഐക്യകേരളം ഉണ്ടാകുന്നതിന് മുന്‍പുതന്നെ മണ്ഡലത്തിലും മിഷനിലും മലബാറിലെയും കൊച്ചിയിലെയും തിരുവനന്തപുരത്തെയും പ്രതിനിധികള്‍ ഉണ്ടായിരുന്നു. അതാണ് സ്വാമിജിയുടെ ദീര്‍ഘ

വീക്ഷണം.

കടപ്പാട് : ഹിന്ദു വിശ്വ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.