ഉദുമ: കെ.എസ്.പി.ടി നടത്തുന്ന അശാസ്ത്രീയമായ റോഡ് നിര്‍മ്മാണത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ഉദുമ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 9 ന് തൃക്കണ്ണാട് ചേറ്റുകുണ്ട്, ഇടുവുങ്കാല്‍ എന്നിവിടങ്ങളില്‍ അരമണിക്കൂര്‍ റോഡ് ഉപരോധിക്കുന്നു. വൈകുന്നേരം 4.30 മുതല്‍ 5 മണിവരെയാണ് ഉപരോധം. കാല്‍നടയാത്രക്കാര്‍ക്ക് സുഗമമായി നടന്നു പോകാനുള്ള സംവിധാനമേര്പ്പെത്തുക റോഡിന്റെ ഗതാഗത നിയന്ത്രണത്തിനായി ഇരുവശങ്ങളിലും ഡിവൈഡര്‍ സ്ഥാപിക്കുക, ക്യാമറകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് ഉപരോധം. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പ്രദീപ് കൂട്ടക്കനി അദ്ധ്യക്ഷ വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് കൈന്താര്‍, സെക്രട്ടറി അഞ്ജു നെല്ലിക്കുന്ന് എന്നിവര്‍ സംസാരിച്ചു. ദിലീപ് പള്ളഞ്ചി സ്വാഗതവും മഹേഷ് ബന്തടുക്ക നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: