കോഴിക്കോട്:മത്സ്യഫെഡിനു കീഴില്‍ ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ തുടങ്ങിയ ഡീസല്‍ ബങ്കിന്റെ പ്രവര്‍ത്തനം തുടങ്ങി. മത്സ്യഫെഡിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ രണ്ടാമത്തെ ഡീസല്‍ ബങ്കാണിത്. ആദ്യം തുടങ്ങിയ പുതിയാപ്പ ഡീസല്‍ ബങ്ക് 20 വര്‍ഷത്തോളമായി മികച്ച നിലയില്‍ പ്രവര്‍ത്തിക്കും. ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖവുമായി ബന്ധപ്പെട്ട 550ഓളം ബോട്ടുകള്‍ക്ക് പുതിയ ബങ്ക് പ്രയോജനപ്പെടും.
വി.കെ.സി മമ്മദ് കോയ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ എന്‍. സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി അപകട ഇന്‍ഷൂറന്‍സ് ധനസഹായം കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ് വിതരണം ചെയ്തു. വാളക്കട അഷ്‌റഫ്, ബഷീര്‍, കരിച്ചാലി പ്രേമന്‍, റിയാസ് ഹാജി, കെ. ശ്രീനിവാസന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, കെ. മോഹന കൃഷ്ണന്‍, അബ്ദുല്‍ മജീദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി.എ ശശികുമാര്‍ സ്വാഗതവും അസി. മാനേജര്‍ സി.എ ദുര്‍ഗാബായ് നന്ദിയും പറഞ്ഞു.
















