Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൊട്ടറിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 07:46 pm IST
in Samskriti

താളം

കാലത്തിന്റെ അളവിനെക്കുറിച്ചുള്ള സങ്കല്‍പ്പമാണ് താളം. വാദ്യം, നൃത്തം, ഗീതം തുടങ്ങിയവയുടെ മാത്രം നിയമമാണ് താളം. പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങള്‍ക്കും പ്രതിഭാസങ്ങള്‍ക്കും താളമുണ്ടെന്നാണ് സങ്കല്‍പ്പം. മനുഷ്യജീവിതത്തോടു കൂടിച്ചേര്‍ന്നു കിടക്കുന്നതാണ് താളം. മനുഷ്യന്റെ മാനസികവും ശാരീരികവുമായ എല്ലാ അംശങ്ങളും താളത്തിലലിഞ്ഞു ചേര്‍ന്ന് അതിനൊത്ത് സ്പന്ദിക്കുന്നു. നൃത്തഗീതവാദ്യങ്ങളെ സംബന്ധിച്ചിടത്തോളം കാലത്തിന്റെയും ക്രിയയുടെയും നിയമമാണ് താളം. ഗീതത്തെ മാത്രമെടുത്താല്‍ ഗീതക്രിയായാനമാണ് താളം. പാടുവാനുള്ള കാലത്തിന്റെ പരിമാണത്തെയാണ് താളം സൂചിപ്പിക്കുന്നത്.

തുല്യവേഗത്തിലുള്ള ചലനങ്ങളുടെ പലതരം ആവര്‍ത്തനങ്ങളെയും ചേര്‍ച്ചകളെയും ആശ്രയിച്ചുള്ള താളസങ്കല്‍പ്പത്തിന് മൂന്നുതലങ്ങളുണ്ട്. ഒരു വ്യവസ്ഥ എന്ന നിലയില്‍ നൃത്തം, വാദ്യം, സംഗീതം എന്നിവയുടെ സമയബന്ധിതമായ ക്രമീകരണം എന്നതാണ് ആദ്യതലം. സംഗീതത്തിന്റെ വേഗം, സ്വരങ്ങളുടെ ദൈര്‍ഘ്യം, സഞ്ചാരത്തിന്റെ രൂപമാതൃകകള്‍ എന്നിവ ഇതില്‍പ്പെടുന്നു. പാട്ടിന്റെ കാലപരിമാണത്തെ കൈകൊണ്ടോ വാദ്യംകൊണ്ടോ പ്രകടിപ്പിക്കുന്നതാണ് രണ്ടാമത്തെ തലം. കാലയളവ് എന്ന നിലയില്‍ സംഗീതത്തിന്റെ കാലയളവിനെ തിട്ടപ്പെടുത്താനുള്ള തോതാണ് മൂന്നാമത്തെ തലം.

സംഗീതസമ്പ്രദായങ്ങളനുസരിച്ച് താളത്തിന് വ്യത്യസ്തമായ വ്യാഖ്യാനങ്ങളും പ്രയോഗങ്ങളും ഉണ്ട്. കാലവും ക്രിയയും രണ്ടു ക്രിയകള്‍ക്കിടയിലെ സമയം മാനവും അഥവാ ലയവുമാണ്. രണ്ടു ക്രിയകള്‍ക്കിടയിലെ സമയം ആദ്യന്തം തുല്യമായിരിക്കണം എന്നതു നിര്‍ബന്ധമാണ്.

താളത്തിന് 10 പ്രമാണങ്ങള്‍ (ദശപ്രമാണങ്ങള്‍) അഥവാ പ്രാണങ്ങള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. കാലം, മാര്‍ഗം, ക്രിയ, അംഗം, ജാതി, ഗ്രഹം, കല, ലയം, യതി, പ്രസ്താരം എന്നിവയാണ് ദശപ്രാണങ്ങള്‍. ഇതില്‍ ആദ്യത്തെ അഞ്ചു പ്രാണങ്ങള്‍ മഹാപ്രാണങ്ങളെന്നും ബാക്കിയുള്ളവയെ ഉപപ്രാണങ്ങളെന്നും പറയുന്നു.

അടിസ്ഥാനപരമായി ഏഴു താളങ്ങളാണുള്ളത് (സപ്തതാളങ്ങള്‍) ധ്രുവതാളം, മാദ്യതാളം, ഝംബതാളം, ത്രിപുടതാളം, അടതാളം, രൂപകതാളം, ഏകതാളം എന്നിവയാണവ. നാടന്‍ സംഗീതത്തില്‍ ത്രിപുട, രൂപകം, ഏകം എന്നീ മൂന്നുതാളങ്ങളാണ് അധികവും കണ്ടുവരുന്നത്. ഈ ഏഴുതാളങ്ങള്‍ക്കു ത്രിസം, ചതുരശ്രം, ഖണ്ഡം, മിശ്രം, സങ്കീര്‍ണം എന്നിങ്ങനെയുള്ള അഞ്ചുവീതം വകഭേദങ്ങള്‍ ഉണ്ടാകും. ഈ വകഭേദങ്ങള്‍ക്കു വീണ്ടും ത്രിസം, ചതുരശ്രം, ഖണ്ഡം, മിശ്രം, സങ്കീര്‍ണം എന്നിങ്ങനെ ഗതിഭേദങ്ങളും വരുന്നുണ്ട്. ഈ താളങ്ങള്‍ കൂടാതെ സംഗീതശാസ്ത്ര ഗ്രന്ഥങ്ങളില്‍ അഞ്ച് മാര്‍ഗിതാളങ്ങള്‍ അഥവാ പഞ്ചതാളങ്ങളെപ്പറ്റിയും പറയുന്നുണ്ട്. ഗുരു, ലഘു, പ്ലുതം എന്നീ അംഗങ്ങള്‍ മാത്രമാണ് ഇവയില്‍ ഉപയോഗപ്പെടുത്തുന്നത്.

32 അക്ഷരകാലമുള്ള ചപത്പൂടം, 24 അക്ഷരകാലമുള്ള ചാചപൂടം, 48 അക്ഷരകാലമുള്ള ഷഡ്പിതാപുത്രികം. 48 അക്ഷരകാലംതന്നെ വരുന്ന സംപദ്വേഷ്ടകം, 24 അക്ഷരകാലം വരുന്ന ഉദ്ഘട്ടം എന്നിവയാണ് പഞ്ചതാളങ്ങള്‍. ചതുരശ്രജാതി ത്രിപുട എന്ന ആദിതാളവും ആദിതാളത്തിന്റെ രൂപഭേദങ്ങളായ ദേശാദിമധ്യതാളങ്ങളും പ്രധാനപ്പെട്ട താളങ്ങളാണ്. 16 അക്ഷരകാലങ്ങളാണ് ഈ താളത്തിനുള്ളത്. ഒരു വീച്ചും മൂന്നടിയുമാണ് ഇതിന്റെ അംഗങ്ങള്‍. ഓരോന്നിലും നാലക്ഷരകാലവും ഉണ്ട്. വീച്ചില്‍ മൂന്നക്ഷരം കഴിഞ്ഞ് ആരംഭിക്കുന്നതാണ് ദേശാദിതാളം. വീച്ചില്‍ രണ്ടക്ഷരം കഴിഞ്ഞ് ആരംഭിക്കുന്നതാണ് മധ്യാദിതാളം.

പ്രാചീനതാളവുമായ ചാപ്പുതാളങ്ങളും പ്രയോഗത്തില്‍ ഉണ്ട്. മിശ്രചാപ്പ്, ഖണ്ഡചാപ്പ്, ത്രിസചാപ്പ്, സങ്കീര്‍ണ ചാപ്പ് എന്നിങ്ങനെ ചാപ്പുതാളങ്ങള്‍ നാലുവിധമുണ്ട്. അടന്തതാളം, ചെമ്പടതാളം, ചമ്പതാളം, പഞ്ചാരിതാളം, മുറിയടന്ത, ലക്ഷ്മീതാളം, മര്‍മ്മതാളം, കാരികതാളം, കുംഭതാളം, കുണ്ടനാച്ചി തുടങ്ങിയ താളങ്ങള്‍ ഇവിടെ പണ്ടുമുതല്‍ക്കേ പ്രചാരത്തിലുണ്ടായിരുന്ന ചില സവിശേഷ താളങ്ങളാണ്.

അടതാളം

അടിസ്ഥാന താളങ്ങളില്‍ ഒന്നാണ് അടതാളം, അടതാളത്തിന്റെ അംഗങ്ങള്‍ രണ്ടു ലഘുക്കളും രണ്ട് ദ്രുതങ്ങളുമാണ്. ഈ താളത്തിന് ത്ര്യശ്രജാതിയില്‍ പത്ത് അക്ഷരകാലവും ചതുരശ്ര ജാതിയില്‍ പന്ത്രണ്ട് അക്ഷരകാലവും ഖണ്ഡജാതിയില്‍ പതിനാല് അക്ഷരകാലവും മിശ്രജാതിയില്‍ പതിനെട്ട് അക്ഷരകാലവും സങ്കീര്‍ണജാതിയില്‍ ഇരുപത്തിരണ്ട് അക്ഷരകാലവുമാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.