വടകര: നരേന്ദ്രമോദി സര്‍ക്കാറിന്റെ ക്ഷേമപദ്ധതികളും അഴിമതി രഹിതഭരണവും കേരള ജനത അംഗീകരിച്ചതിന്റെ തെളിവാണ് കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പോടെ ലഭിച്ച ജനപിന്തുണയെന്ന് ബിജെപി അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ പറഞ്ഞു. ബിജെപി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് വടകര ലക്ഷ്മി ഹാളില്‍ സംഘടിപ്പിച്ച നിയോജകമണ്ഡലങ്ങളിലെ പ്രധാനപ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലാ സെക്രട്ടറി എം.പി. രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, ജില്ലാ സെക്രട്ടറി എം. പി. രാമദാസ്, സംസ്ഥാന സമിതി അംഗം എ.പി. രാമചന്ദ്രന്‍, ടി.കെ. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. വടകര, കുറ്റിയാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലെ പ്രധാനപ്രവര്‍ത്തകരാണ് യോഗത്തില്‍ പങ്കെടുത്തത്.
















