ബെയ്‌റൂട്ട്: സിറിയൻ-തുർക്കി അതിർത്തിയിൽ നിന്നും ഭീകര സംഘടനയായ ഐഎസിനെ തുരത്തിയോടിച്ചെന്ന അവകാശവാദവുമായി തുർക്കി. അതിര്‍ത്തിയില്‍ തമ്പടിച്ചിരുന്ന ഐഎസ് അടക്കമുള്ള എല്ലാ ഭീകരവാദ സംഘടനകളെയും ഇവിടെ നിന്ന് തുടച്ചു നീക്കിയതായും തുര്‍ക്കി പ്രസിഡന്റ് ബിനാലി യില്‍ദ്രിം വ്യക്തമാക്കി.
അസാസ് മുതല്‍ ജറാബ്ലസ് വരെയുള്ള അതിര്‍ത്തി പ്രദേശങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണ്. ശനിയാഴ്ച സിറിയന്‍ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ ജറാബ്ലസ് നഗരം തുര്‍ക്കി സൈന്യവും സിറിയന്‍ വിമതരും ചേര്‍ന്ന് തിരിച്ചുപിടിച്ചിരുന്നു. പിന്നാലെ സിറിയന്‍ സര്‍ക്കാര്‍ അനുകൂല സേനയുടെ പിന്തുണയോടെ നടത്തിയ വ്യോമാക്രമണത്തിലൂടെ സിറിയയിലെ ആലപ്പോയും സൈന്യം തിരിച്ചു പിടിക്കുകയായിരുന്നു.
എന്നാൽ ഐഎസ് ഭീകരരെ തുരത്തിയോടിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സൈനിക നടപടി തുടരുമോയെന്ന് തുര്‍ക്കി വ്യക്തമാക്കിയില്ല.
















