ന്യുദല്‍ഹി: ഇന്ത്യന്‍ ഏകദിന നായകന് മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന എം.എസ് ധോണി, ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമ റിലീസിന് മുന്‍പ് തന്നെ 60 കോടി രൂപ സ്വന്തമാക്കി. ചിത്രം 80 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സാറ്റലൈറ്റ് റൈറ്റ്സിലൂടെ മാത്രം 45 കോടി രൂപയാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത് 15 കോടി ചിത്രവുമായി സഹകരിച്ച ബ്രാന്‍ഡുകള്‍ വഴിയും ലഭിച്ചിട്ടുണ്ട്.
നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുശാന്ത് സിങ് രജ്പുത്താണ് ധോണിയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ധോണിയുടെ ക്രിക്കറ്റ് കരിയറിലെ ഇതുവരെ ആരും അറിയാത്ത ചില ഏടുകളും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ഈ മാസം 30ന് ചിത്രം തീയറ്ററുകളിലെത്തും. ആദ്യമായാണ് ഒരു ക്രിക്കറ്റ് താരത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഇത്ര മുതല്‍ മുടക്കില്‍ ഒരു സിനിമ ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: