ഹാങ്ഷു (ചൈന) : യുഎസ് പ്രസിഡന്റ് ഒബാമയുടെ സാന്നിദ്ധ്യത്തില്‍ അമേരിക്കന്‍-ചൈനാ ഉദ്യോഗസ്ഥര്‍ തമ്മിലിടഞ്ഞത് അമ്പരപ്പിച്ചു. ചൈനാ-അമേരിക്കന്‍ ബന്ധം അത്ര സുഖകരമല്ലെന്നു പ്രകടമാക്കുന്നതായി സംഭവം.
ജി 20 സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രസഡിന്റിന്റെ ചിത്രം പകര്‍ത്താന്‍ വിമാനത്താവളത്തില്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ നിയന്ത്രണം ലംഘിച്ചതാണ് വിഷയം.
കനത്ത സുരക്ഷ ഏര്‍പ്പാടാക്കിയ ചൈനാ ഉദ്യോഗസ്ഥര്‍, വിമാനത്താവളത്തില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് മറികടക്കാന്‍ ശ്രമിച്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ചൈനീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ”ഇത് ഞങ്ങളുടെ പ്രസിഡന്റാണെ”ന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പഞ്ഞപ്പോള്‍ ”ഇത് ഞങ്ങളുടെ എയര്‍പോര്‍ട്ടാണെ”ന്ന് ചൈന ഉദ്യോഗസ്ഥര്‍ തിരിച്ചടിച്ചു.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റെയ്‌സും സഹായിയുംഒബാമയുടെ അടുത്തെത്താന്‍ ശ്രമിച്ചപ്പോള്‍ ചൈനീസ് ഉദേ്യാഗസ്ഥന്‍ ക്ഷുഭിതനായി പ്രതികരിക്കുകയായിരുന്നു.
















