Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മദര്‍, കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 01:03 am IST
inWorld

 

വത്തിക്കാന്‍ സിറ്റി: ലോകം സാക്ഷി, അഗതികളുടെ അമ്മ ഇനി വിശുദ്ധ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വിശുദ്ധരായി രണ്ട് തെരേസമാരുള്ളതിനാല്‍ ‘കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ’ എന്നാകും കാരുണ്യത്തിന്റെ കടലായ മദര്‍ തെരേസ അറിയപ്പെടുക. സാര്‍വ്വത്രിക സഭയ്‌ക്ക് ഇനി മദറിനെ വണങ്ങാം. ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ക്രൈസ്തവ വിശ്വാസികള്‍ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിച്ചു.

ഭാരത സമയം ഉച്ചയ്‌ക്ക് രണ്ടിന് ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങിന് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ ചുമതലയുള്ള കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ, പോസ്റ്റുലേറ്റര്‍ ഡോ.ബ്രയന്‍ കോവോജയ്ചുക് എന്നിവര്‍ക്കൊപ്പം മാര്‍പാപ്പ അള്‍ത്താരയിലെത്തി. മദര്‍ തെരേസ വിശുദ്ധ പദവിക്ക് അര്‍ഹയാണെന്നും വിശുദ്ധരുടെ പുസ്തകത്തില്‍ പേര് ചേര്‍ക്കണമെന്നും ആഞ്ചലോ അമാത്തോ മാര്‍പാപ്പയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് മദറിന്റെ ജീവചരിത്രവിവരണവും 31 വിശുദ്ധരോട് അപേക്ഷ അര്‍പ്പിക്കുന്ന ലുത്തിനിയയും നടന്നു. വിശുദ്ധര്‍ക്കായുള്ള പ്രാര്‍ത്ഥന ചൊല്ലിയ ശേഷം വിശുദ്ധയാക്കുന്ന സന്ദേശം മാര്‍പാപ്പ വായിച്ചു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആശീര്‍വാദം നല്‍കി. വിശുദ്ധയാക്കിയതിന്റെ ഔദ്യോഗികരേഖ മാര്‍പാപ്പ അംഗീകരിച്ചതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

സിസ്റ്റര്‍ ക്ലെയര്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ അള്‍ത്താരയില്‍ മദറിന്റെ തിരുശേഷിപ്പ് സ്ഥാപിച്ചു.

മനുഷ്യജീവന്റെ ശബ്ദമായി മാറിയ മദര്‍ തെരേസ എല്ലാവര്‍ക്കുമായാണ് ജീവിച്ചതെന്ന് മാര്‍പാപ്പ പറഞ്ഞു. അഗതികളുടെ ആവശ്യം നിറവേറ്റുമ്പോള്‍ ദൈവത്തിന്റെ കരുണയാണ് പങ്കുവെക്കുന്നത്. ദൈവത്തിന്റെ കരുണയുടെ അമ്മയായി മദര്‍ തെരേസ ജീവിച്ചു. അനാഥരിലും പാവപ്പെട്ടവരിലും മദര്‍ ദൈവത്തിന്റെ സാനിധ്യം കണ്ടെത്തി. മതവും വംശവും ഭാഷയും നോക്കാതെ എല്ലാവരെയും സ്‌നഹിച്ചു. ദാരിദ്ര്യത്താല്‍ കരഞ്ഞ് കണ്ണീര്‍ വറ്റിയവരുടെ ഇരുട്ടകറ്റി പ്രകാശം ചൊരിഞ്ഞു. മുഴുവന്‍ മനുഷ്യസ്‌നേഹികള്‍ക്കും മദര്‍ ഉദാത്തമാതൃകയാണെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

ഭാരതത്തെ പ്രതിനിധീകരിച്ച്് കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ 11 അംഗ സംഘം ചടങ്ങില്‍ സംബന്ധിച്ചു. കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍, ഗോവ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ, സുപ്രീംകോടതിയിലെ ഹരീഷ് സാല്‍വെ, മന്ത്രിമാരായ ടി.എം. തോമസ് ഐസക്, മാത്യു.ടി. തോമസ്, എംപിമാരായ കെ.വി. തോമസ്, ആന്റോ ആന്റണി, ജോസ്.കെ. മാണി, കത്തോലിക്കാ മെത്രാന്‍ സമിതി സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയോഡര്‍ മസ്‌കരിനാസ് എന്നിവരും ഭാരത സഭയെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് കാതോലിക്കാ ബാവ, സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങിയവരും സംബന്ധിച്ചു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും സംബന്ധിച്ചു. വിവിധ കത്തോലിക്കാ സഭകളുടെ അധ്യക്ഷന്മാരും മദറിന്റെ മിഷണറീസ് ഓഫ് ചാരിറ്റിയിലെ സഹപ്രവര്‍ത്തകരും ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം പുരോഹിതരും എത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.