ഗ്രേറ്റര്‍ നോയിഡ: ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനല്‍ സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഇന്ത്യ ഗ്രീനിനെതിരെ ഇന്ത്യ ബ്ലൂ മികച്ച സ്‌കോറിലേക്ക്. മായങ്ക് അഗര്‍വാളിന്റെ സെഞ്ചുറിയുടെ (142 നോട്ടൗട്ട്) മികവില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബ്ലൂ ഒരു വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സില്‍. ഓപ്പണറും നായകനുമായ ഗൗതം ഗംഭീര്‍ 90ല്‍ പുറത്ത്.
ടോസ് നേടി ബാറ്റിങ് തുടങ്ങിയ ബ്ലൂവിന് അഗര്‍വാളും ഗംഭീറും തകര്‍പ്പന്‍ തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ 212 റണ്‍സെടുത്തു ഇവര്‍. 193 പന്തില്‍ 10 ഫോറുകളോടെ 90 റണ്‍സെടുത്ത ഗംഭീര്‍ റണ്ണൗട്ടായി. ചേതേശ്വര്‍ പൂജാരയാണ് (39) അഗര്‍വാളിന് കൂട്ട്.
















