ന്യൂദല്‍ഹി: ഷൂട്ടിങ്ങിലെ ഒളിമ്പിക് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ഔദ്യോഗികമായി ഷൂട്ടിങ്ങിനോട് വിടപറഞ്ഞു. റിയൊ ഒളിമ്പിക്‌സിലെ നിരാശാജനകമായ പ്രകടനത്തിനു ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചുവെങ്കിലും ഇന്നലെ റൈഫിള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങ് ഔദ്യോഗിക യാത്രയയപ്പായി.
2008 ബീജിങ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ബിന്ദ്ര സ്വര്‍ണം നേടിയത്. രാജ്യത്തിന്റെ ആദ്യ വ്യക്തിഗത സ്വര്‍ണ മെഡല്‍ ജേതാവാണ് ഇദ്ദേഹം. സമ്മിശ്ര വികാരങ്ങള്‍ നിറഞ്ഞ ദിനമാണിതെന്ന് ബിന്ദ്ര പറഞ്ഞു. റിയൊയില്‍ നാലാമതെത്താനെ ആയുള്ളൂവെങ്കിലും മഹത്തായ പരിസമാപ്തിയാണെന്നും അദ്ദേഹം.
















