ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ വെനസ്വേലയ്‌ക്കെതിരെ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി കളിക്കില്ല. നാഭിയിലെ പേശികള്‍ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് പിന്മാറ്റം. ബുധനാഴ്ചയാണ് മത്സരം.
മെസി കളിക്കില്ലെന്ന് പരിശീലകന്‍ എഡ്വാര്‍ഡോ ബൗസ സ്ഥിരീകരിച്ചു. കഴിഞ്ഞ മത്സരത്തില്‍ ഉറുഗ്വെയ്‌ക്കെതിരെ ഗോള്‍ നേടി ടീമിനെ വിജയത്തിലേക്കു നയിച്ച മെസിയുടെ അഭാവം ടീമിന് തിരിച്ചടിയാകും. ജയത്തോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു അര്‍ജന്റീന.
















