യുഎസ് ഓപ്പണില്‍ ആറാം ദിനം ഇന്ത്യയ്‌ക്ക് ആശയും നിരാശയും. സാനിയ മിര്‍സ, രോഹന്‍ ബൊപ്പണ്ണ സഖ്യങ്ങള്‍ മുന്നേറിയപ്പോള്‍, പേസ് സഖ്യത്തിന് തോല്‍വി.
വനിതാ ഡബിള്‍സ് രണ്ടാം റൗണ്ടില്‍ ഏഴാം സീഡ് സാനിയ-ബാര്‍ബറ സട്രൈക്കോവ സഖ്യം തുടര്‍ച്ചയായ സെറ്റില്‍ വിക്‌റ്റോറിയ ഗൊലുബിച്ച്- നിക്കോളെ മെയ്ല്‍ചര്‍ കൂട്ടുകെട്ടിനെ കീഴടക്കി, സ്‌കോര്‍: 6-2, 7-6. മിക്‌സഡ് ഡബിള്‍സ് രണ്ടാം റൗണ്ടില്‍ ഗബ്രിയേല ദബ്രോവ്‌സ്‌കി-ബൊപ്പണ്ണ കൂട്ടുകെട്ട് ആറാം സീഡ് ആന്ദ്രിയ ഹല്‍വക്കോവ-ലൂക്കാസ് കുബോട്ട് സഖ്യത്തെ തോല്‍പ്പിച്ചു, സ്‌കോര്‍: 5-7, 6-3, 10-7.
മിക്‌സഡ് ഡബിള്‍സ് രണ്ടാം റൗണ്ടില്‍ മാര്‍ട്ടിന ഹിംഗിസ് -പേസ് സഖ്യത്തെ കോകൊ വാന്‍ഡെര്‍വേ-രാജീവ് റാം കൂട്ടുകെട്ട് തോല്‍പ്പിച്ചു, സ്‌കോര്‍: 7-6, 3-6, 13-11. ഇതോടെ, ലിയാന്‍ഡര്‍ പേസിന്റെ യുഎസ് ഓപ്പണ്‍ പോരാട്ടം അവസാനിച്ചു. സാനിയ, മിക്‌സഡ് ഡബിള്‍സിലും മുന്നേറിയപ്പോള്‍, ബൊപ്പണ്ണ പുരുഷ ഡബിള്‍സില്‍ പുറത്തായിരുന്നു.
















