മുംബൈ: രാജ്യാന്തര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പ്യൂര്‍ട്ടോറിക്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം. ഏറെക്കാലത്തിനു ശേഷം മുംബൈ വേദിയായ രാജ്യാന്തര മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളിന് ജയം. ഫിഫ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള ടീമിനെയാണ് പുതിയ നായകന്‍ സുബ്രതോപാലിന്റെ കീഴിലിറങ്ങിയ ഇന്ത്യ തകര്‍ത്തത്.
പതിനെട്ടാം മിനിറ്റില്‍ നാരായണ്‍ ദാസിലൂടെ മുന്നിലെത്തിയ ഇന്ത്യ, സുനില്‍ ഛേത്രി (24), ജെജെ ലാല്‍പെഖുല (34), ജാക്കിചന്ദ് സിങ് (56) എന്നിവരിലൂടെ പട്ടിക പൂര്‍ത്തിയാക്കി. ഇമ്മാനുവല്‍ സാഞ്ചസിലൂടെ എട്ടാം മിനിറ്റില്‍ മുന്നിലെത്തിയ ശേഷമാണ് പ്യൂര്‍ട്ടോറിക്ക തോല്‍വി ഏറ്റുവാങ്ങിയത്.
















