ന്യൂദല്‍ഹി: ഭാരതവും ബംഗ്ലാദേശും തമ്മില്‍ പുതുക്കിയ ചരക്കുയാത്രാ കരാര്‍ പ്രകാരം, ആദ്യ വാഹനം ഇന്ന് അതിര്‍ത്തി കടന്നെത്തും. ജിപിഎസ് സംവിധാനമുള്ള ആദ്യ ചരക്കു വാഹനമാണിത്. പഡ്പഡ് ഗഞ്ചിലെ ഇന്‍ലന്റ് കന്‍ടെയ്‌നര്‍ ഡിപ്പോയിലായിരിക്കും വാഹനമെത്തുക.
ഇതൊരു ചരിത്ര മുഹൂര്‍ത്തമാണെന്നും, അതിര്‍ത്തിയില്‍ വണ്ടികളിലേക്ക് ചരക്കുകള്‍ മാറാതെ നേരിട്ട് ട്രക്കുകളെത്തുന്നത് ആദ്യമാണെന്നും പഡ്പഡ് ഗഞ്ചിലെ അഡീഷണല്‍ കമ്മീഷണര്‍ വിനായക് ആസാദ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് കരാര്‍ ഒപ്പുവെച്ചത്. ഇതുവരെ ബംഗ്ലാദേശ് രജിസ്‌ട്രേഷനുളള ട്രക്കുകള്‍ ഭാരതത്തിലേക്കും ഭാരത രജിസ്‌ട്രേഷനുളളവ തിരിച്ചും കടക്കാന്‍ അനുവാദമില്ലായിരുന്നു. ബംഗ്ലാദേശ്, ഭൂട്ടാന്‍, ഭാരതം, നേപ്പാള്‍ രാജ്യാന്തര മോട്ടോര്‍ വാഹന കരാര്‍ കഴിഞ്ഞ ജൂണിലാണ് രജിസ്റ്റര്‍ ചെയ്തത്. സമയലാഭവും സാമ്പത്തിക ലാഭവുമാണ് കരാറുകൊണ്ടുള്ള നേട്ടം.
















