സിംഗപ്പൂര്‍ സിറ്റി: കൊതുകുജന്യ രോഗമായ സിക വൈറസ് ബാധ സിംഗപ്പൂരില്‍ രണ്ട് ഭാരതീയരില്‍ക്കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായ ഭാരതീയരുടെ എണ്ണം 15 ആയി.
വൈറസ് ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയവുമായി സ്ഥിരമായി ബന്ധപ്പെട്ടു വരികയാണെന്ന് ഭാരത സ്ഥാനപതി കാര്യാലയം അറിയിച്ചു. ഇതുവരെ 215 പേര്‍ രോഗബാധിരാണ്.
കഴിഞ്ഞ രണ്ടാഴ്ചയായി സംഗപ്പൂരില്‍ ബോധവത്ക്കരണ പരിപാടികള്‍ നടന്നുവരികയാണ്. കൊതുകു നിര്‍മ്മാര്‍ജന പരിപാടികളില്‍ സജീവമായി പങ്കെടുക്കാന്‍ ആരോഗ്യമന്ത്രാലയവും ദേശീയ പരിസ്ഥിതി മന്ത്രാലയവും ജനങ്ങളോട് ആവശ്യപ്പെട്ടു.
പകര്‍ച്ചവ്യാധി കേന്ദ്രങ്ങളില്‍ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കാതെ പ്രത്യേക ചികിത്‌സയിലാണ് സിക വൈറസ് ബാധിതര്‍.
















