കവറത്തി (ലക്ഷദ്വീപ്): ജനക്കൂട്ടത്തെ മദ്യലഹരിയില്‍ തല്ലിച്ചതച്ച പോലീസിനെതിരേ നടപടി ആവശ്യപ്പെട്ട് ബിജപി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. കെ.പി. മുത്തുക്കോയ കവറത്തിയില്‍ നിരാഹാരം തുടരുന്നു.
അറസ്റ്റു ചെയ്ത് പ്രതിയെ നഗ്‌നനാക്കി നിരത്തിലൂടെ നടത്തിയതിനെ ജനക്കൂട്ടം ചോദ്യം ചെയ്തതാണ് പോലീസും നാട്ടുകാരുമായുള്ള സംഘര്‍ഷത്തിനു കാരണം.
കുട്ടികളുടെ നഗ്‌നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചുവെന്ന പേരില്‍ മിനിക്കോയ് ദ്വീപില്‍നിന്നുള്ള ഭാര്യാ ഭര്‍ത്താക്കന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പൊതു നിരത്തില്‍ നടത്തണമെന്ന് ഒരു കൂട്ടര്‍ ആവശ്യപ്പെട്ടു. സബ് ഇന്‍സ്‌പെക്ടര്‍ അമീര്‍ വിന്‍ മുഹമ്മദ് അതനുസരിച്ചപ്പോള്‍ ജനക്കൂട്ടം പോലീസിനെ കല്ലെറിഞ്ഞു. തുടര്‍ന്ന് എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് കണ്ടവരെയെല്ലാം മര്‍ദ്ദിച്ചു. പലര്‍ക്കും സാരമായ പരിക്കേറ്റു.
എസ്‌ഐ ലഹരിയിലായിരുന്നുവെന്ന് ആക്ഷേപമുണ്ട്. കളക്ടര്‍ ഏറെ നാളായി ദ്വീപിലില്ല, ദല്‍ഹിയിലാണ്. പോലീസ് സൂപ്രണ്ടും സ്ഥലത്തില്ല.
സംഭവം നടക്കുമ്പോള്‍ ദല്‍ഹിയി ആഭ്യന്തരവകുപ്പിന്റെ ഉപദേശക സമിതിയോഗത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു ഡോ. മുത്തുക്കോയ. സംഭവം അപ്പോള്‍ത്തന്നെ, അദ്ദേഹം കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തി. കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രിയുടെ ഓഫീസ് ഉറപ്പു നല്‍കി.
അടിയന്തരമായി എസ്‌ഐയെ സസ്പന്‍ഡു ചെയ്യുക, സംഭവത്തെക്കുറിച്ച് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്.
















