തൃശൂര്‍ ജില്ലയില്‍ പൊതുവേ ഓണത്തോടനുബന്ധിച്ച് നടന്നു വരുന്ന ഒരു ഗാന നൃത്തകലയാണിത്. രാമായണത്തേയും മറ്റു ഹിന്ദുമതപുരാണങ്ങളേയും ആസ്പദമാക്കി നാടന്‍പാട്ടിന്റെ ശീലില്‍ തയാറാക്കിയ പാട്ടിനനുസരിച്ച് ചുവടുകള്‍ വച്ചാണ് ഈ നൃത്തം നടത്തുന്നത്.
പത്തോ പതിനഞ്ചോ പുരുഷന്മാര്‍ ചേര്‍ന്നാണ് ഓണം കളി അവതരിപ്പിക്കുന്നത്. കളത്തിനു നടുവില്‍ ഒരു തൂണ് നാട്ടി അതില്‍ നാട്ടിയിരിക്കുന്ന ഉച്ചഭാഷിണിവഴി പാടിക്കൊടുന്നു. മറ്റു സംഘാങ്ങള്‍ ഈ തൂണിനു ചുറ്റും വൃത്താകൃതിയില്‍ നിന്ന് ചുവടുവക്കുന്നതോടൊപ്പം പാടിക്കൊടുക്കുന്ന പാട്ടിന്റെ പല്ലവി ഏറ്റുപാടുകയും ചെയ്യുന്നു. ഒരു പാട്ട് ഏകദേശം 10 മുതല്‍ 15 മിനിറ്റ് വരെ നീണ്ടു നില്‍ക്കും. താരതമ്യേന അയഞ്ഞ താളത്തില്‍ തുടങ്ങുന്ന പാട്ട് അന്ത്യത്തോടടുക്കുമ്പോള്‍ മുറുകി ദ്രുതതാളത്തില്‍ അവസാനിക്കുന്നു.
ഒന്നിലധികം സംഘങ്ങളെ പരസ്പരം മല്‍സരിപ്പിച്ച് നടത്തുന്ന ഓണംകളി മല്‍സരങ്ങളും നടന്നു വരാറുണ്ട്.
















