ലാഹോര്‍: പുനര്‍വിവാഹം കഴിച്ചതിന് കൊല്ലപ്പെട്ട ബ്രിട്ടീഷ് വനിത സാമിയ ഷാഹിദ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പാക് അധീന പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുന്‍ ഭര്‍ത്താവ് ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയശേഷം സ്‌കാര്‍ഫ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് കണ്ടെത്തിയത്.
ഇവരുടെ മുന്‍ ഭര്‍ത്താവ് ഷക്കീം പോലീസ് ചോദ്യം ചെയ്യലിനിടയില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പുനര്‍ വിവാഹം ചെയ്തതിനാലാണ് കൊന്നതെന്നും അതിനുമുമ്പായി ഇവരെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ സാമിയ പാക്കിസ്ഥാനില്‍ എത്തിയതായിരുന്നു. ഇവരുടെ പിതാവ് മുഹമ്മദ് ഷാഹിദ് കേസിലെ മുഖ്യപ്രതികളില്‍ ഒരാളാണ്. ദുരഭിമാനക്കൊലയ്‌ക്ക് ഇയാള്‍ കൂട്ടുനിന്നതായും കണ്ടെത്തിയിട്ടുണ്ട്.
ജൂണ്‍ 20നാണ് സാമിയ കൊല്ലപ്പെട്ടത്.
എന്നാല്‍ ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ച് മരിച്ചെന്നാണ് സാമിയയുടെ ഭര്‍ത്താവ് സെയ്ദ് മുഖ്താര്‍ കാസിമിനെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം പിതാവിന് അസുഖമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവരെ പാക്കിസ്ഥാനിലേക്ക് വരുത്തിയതെന്നു കാസിം ആരോപിച്ചു.
ബിട്ടണിലെ ബ്രോഡ്‌ഫോര്‍ഡില്‍ ബ്യൂട്ടി തെറാപ്പിസ്റ്റായ സാമിയ ബന്ധു കൂടിയായ ഷക്കീലിനെ വിവാഹം കഴിച്ചെങ്കിലും 2014ല്‍ വേര്‍പിരിഞ്ഞു. അതിനുശേഷം 2014ല്‍ സപ്തംബറില്‍ കസിമിനെ വിവാഹം കഴിക്കുകയും ദുബായിയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇരുവരും ബ്രിട്ടീഷ് പൗരന്മാരാണ്.
















