കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണില്‍ കിരീട മോഹവുമായി പോരാട്ടത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഇത്തവണയും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് മുഖ്യ സ്‌പോണ്‍സറാകും. കഴിഞ്ഞ രണ്ടു സീസണുകളിലും ഇവര്‍ തന്നെയായിരുന്നു ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍.
”ഫുട്‌ബോളിനെ എക്കാലവും നെഞ്ചേറ്റുന്നവരാണ് മലയാളികള്‍. മൂന്നാം സീസണില്‍ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിയുമെന്ന് പ്രതീക്ഷയുണ്ട്.”- മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.
കുരുന്നു പ്രതിഭകളെ കണ്ടെത്തി പരിശീലനവും മറ്റ് സൗകര്യങ്ങളും നല്‍കി മികച്ച ഫുട്‌ബോള്‍ താരങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതി രണ്ടാം സീസണില്‍ ആരംഭിച്ചിരുന്നു. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ആണ് പ്രാദേശിക ഫുട്‌ബോള്‍ ക്ലബ്ബുകളുമായി ചേര്‍ന്ന് പദ്ധതി ആരംഭിച്ചത്.
















