മുംബൈ: ഗണേശോത്സവത്തിന് ഒരുക്കുന്ന ഗണേശ മണ്ഡലത്തിന്റെ ഇന്‍ഷ്വറന്‍സില്‍ ഇക്കൊല്ലം റെക്കോര്‍ഡ് വര്‍ദ്ധന. ഒരു ഗണേശ മണ്ഡലം മുന്നൂറ് കോടിയ്‌ക്കാണ് ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്.
കിംഗ്‌സ് സര്‍ക്കിളിലെ ജിഎസ്ബി സേവാ മണ്ഡലാണ് ഏറ്റവും വിലയേറിയ ഗണേശ മണ്ഡലമായി മാറിയത്. കഴിഞ്ഞ വര്‍ഷം 298 കോടി രൂപയ്‌ക്കാണ് ഇവര്‍ ഇന്‍ഷ്വറന്‍സ് എടുത്തിരുന്നത്. ഇവിടെ വെളളിയിലുളള നേര്‍ച്ചകള്‍ കൂടിയതാണ് ഇന്‍ഷ്വറന്‍സ് തുക വര്‍ദ്ധനയ്‌ക്ക് ഇടയാക്കിയിട്ടുളളത്.
പതിനഞ്ച് കിലോ വെളളി കൊണ്ടാണ് മണ്ഡപം തീര്‍ത്തിരിക്കുന്നത്.
ഇതിന് പുറമെ ഗണപതി വിഗ്രഹത്തില്‍ അറുപത്തെട്ട് കിലോ സ്വര്‍ണം പൂശിയിട്ടുമുണ്ട്. കൂടാതെ 315 കിലോ വെളളിയും ഗണേശവിഗ്രഹത്തിനായി ഉപയോഗിച്ചിട്ടുണ്ട്.
















