ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിയറ്റ്‌നാം സന്ദര്‍ശിച്ചു. പ്രതിരോധസഹകരണം ശക്തമാക്കാന്‍ കരാര്‍ ഒപ്പിട്ടു. വിയറ്റ്‌നാമിന് 5000 ലക്ഷം ഡോളര്‍ ( 3328 കോടി രൂപ) ദീര്‍ഘകാല വായ്‌പ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
പുതിയ പ്രാദേശിക വെല്ലുവിളികള്‍ ഉയരുന്ന സാഹചര്യത്തില്‍ പരസ്‌ര സഹകരണം അനിവാര്യമാണ്. കരാറുകളില്‍ ഒപ്പിട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഭാരതവും വിയറ്റ്‌നാമുമായി പന്ത്രണ്ടിലേറെ കരാറുകളില്‍ ഒപ്പിട്ടു. മിക്കവയും പ്രതിരോധ, സുരക്ഷയുമായി ബന്ധപ്പെട്ടവയാണ്. ചൈന തെക്കന്‍ ചൈനക്കടലില്‍ ഉയര്‍ത്തുന്ന ഭീഷണി കണക്കിലെടുത്താണ് വിയറ്റ്‌നാമുമായി സഹകരണം ശക്തമാക്കുന്നതെന്നാണ് സൂചന. വിയറ്റ്‌നാം പ്രധാനമന്ത്രി ഗുയെന്‍ ജുവാന്‍ ഫൂയുമായി ചര്‍ച്ചകള്‍ നടത്തി. മോദി ഹാനോയിയിലെ യുവാന്‍ സാന്‍ പഗോഡയില്‍ ബുദ്ധ സന്യാസികളുമായി സംവദിച്ചു. അവരുടെ സമ്മേളനത്തില്‍ പ്രസംഗിച്ചു.
മോദി ചൈനയില്‍
ബീജിങ്ങ്: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍ എത്തി. ഇന്ന് രാവിലെ പ്രസിഡന്റ് ജിങ്ങ് പിങ്ങുമായി കൂടിക്കാഴ്ച. ജി 20 ഉച്ചകോടിക്കിടെ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മക്കല്ലം ടേണ്‍ബുള്‍, സൗദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തും.
















